പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Saturday, July 08, 2006

മാധ്യമങ്ങളുടെ വിശ്വാസ്യത?

വക്കാരി എന്ന ഒറ്റയാള്‍ പട്ടാളത്തെ നമുക്കു് ഒരു ബറ്റാലിയനാക്കാം. വരൂ സുഹൃത്തുക്കളേ. പത്രങ്ങളില്‍ കാണുന്ന വിശ്വാസ്യത ഇല്ലാത്ത എല്ലാം പോസ്റ്റു ചെയ്യൂ. വ്യക്തമായി റെഫറന്‍സ് ഉണ്ടാവണം. തെറ്റായ വിവരം കൊടുക്കരുതു്.

അസഭ്യങ്ങളും ഇക്കിളി സെന്‍സേഷനുകളും ചൂണ്ടിക്കാട്ടേണ്ട. അസഭ്യത്തിന്റെ കുത്തക പത്രമാസികകള്‍ തന്നെ കൈവശം വെച്ചോട്ടേ.

23 Comments:

  • കമന്റായി മതിയെങ്കില്‍ ഞാനും കൂടാം ഉമേഷ്‌ജീ...
    :)

    By Blogger ബിന്ദു, at 9:32 AM  

  • ഇദു രൊംബ പുടിച്ചിരുക്ക്.

    ഓണ്‍ ലൈന്‍ പത്രന്മാരെ മാത്രം വധിച്ചാല്‍ മതിയോ?

    By Blogger aneel kumar, at 9:42 AM  

  • വ്വോ... ഹാജര്‍... ഹാജര്‍

    By Blogger myexperimentsandme, at 9:44 AM  

  • അപ്പം മറ്റേത് ആയിരമാക്കണ്ടേ

    By Blogger ദിവാസ്വപ്നം, at 10:01 AM  

  • ഞാനും ഉണ്ട്. ഇതില്‍ പോസ്റ്റ് ഇടാന്‍ എന്തു ചെയ്യേണ്ടൂ????
    ഇവിടെ ഓണ്‍ ലൈന്‍ തന്നെ പറ്റൂ..
    മനോരമ രാജന്‍ കേസ് ഇപ്പോ അന്വേഷിച്ചതു മുതല്‍ ആകെ ചൊറിച്ചില്‍ പത്രധര്‍മ്മം എന്നു കേള്‍ക്കുമ്പൊള്‍..

    By Blogger ഡാലി, at 11:40 AM  

  • ബ്ലോഗുകളോടുള്ള വിശ്വാസം,നമ്മളാണ് ഉണ്ടാക്കേണ്ടത്. വിമര്‍ശനത്തിനുള്ള അവകാശം ഏതൊരു വ്യക്തിക്കും‍ ഉള്ളതാണ്.

    By Blogger Sapna Anu B.George, at 11:50 AM  

  • ദാ, എന്റെ വക ഒരു സംഭാവന. 2005-ലേതാണെന്നേയുള്ളൂ..

    ഇവിടെ..

    By Blogger evuraan, at 9:50 PM  

  • ഹ..ഹ.. ഏറ്റവും പുതിയ പത്ര വിശ്വാസ്യതയാണ് സേതുലക്ഷ്മിയാനയുടെ ഗര്‍ഭം!

    ഉടമസ്ഥന്‍ പറഞ്ഞു, പത്രം വിശ്വസിച്ചു-അത്രേള്ളൂന്ന്. അല്ലെങ്കില്‍ തന്നെ ആനകളുടെ ഗര്‍ഭത്തിനുത്തരവാദി ........

    (അരവിന്ദന്റെ അമ്മാവന്‍ കഥ ഓര്‍മ്മ വരുന്നു)

    By Blogger myexperimentsandme, at 9:57 PM  

  • വക്കാരീ...
    പണ്ട് ഗള്‍ഫ് വാര്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഏതോ ഒരു മലയാളം പത്രം സദ്ദാം ഒളിച്ചിരിക്കുന്ന ഭൂഗര്‍ഭ അറയുടെ ഡയഗ്രവും എന്ത് കൊണ്ട് അമേരിക്കക്കാര്‍ക്ക് ഈ താവളം കണ്ടുപിടിക്കാനവുന്നില്ല എന്നതിനെ പറ്റിയും വിശദീകരിച്ച് എഴുതിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതാണ് നമ്മുടെ പത്രങ്ങളുടെ കഴിവ്.

    By Blogger Unknown, at 10:56 PM  

  • മാത്രവുമല്ല, സദ്ദാമിന് മൂന്ന് അപരന്മാരുണ്ടെന്നും അതിലൊന്ന് മലയാളിയാണെന്നും അദ്ദേഹം തിരുവല്ലാക്കാരനാണെന്നാണ് തോന്നുന്നത് എന്നും വരെ എഴുതി.....

    ...

    ..യെന്നാ തോന്നുന്നത്. ശരിക്കും... അങ്ങിനെയെന്തോ വായിച്ചതായി ഓര്‍ക്കുന്നു. ആ 32 നില ഭൂഗര്‍ഭ നിലയത്തിന്റെ ഡയഗ്രം മനോരമയിലാണ് വന്നതെന്ന് തോന്നുന്നു.

    By Blogger myexperimentsandme, at 11:15 PM  

  • മനോരമക്കാര്‍ക്ക് ദേശാഭിമാനിയില്‍ കാണുന്ന തിരുത്തും മാധ്യമ വിചാരത്തില്‍ (കൈരളി ചാനല്‍) ശ്രീമാന്‍ സെബാസ്റ്റ്യന്‍ പോളും മാധ്യമം ആഴ്ചപതിപ്പിലും (മീഡിയ സ്കാന്‍) ഈ ആശയഗതിയില്‍ കാണാറുണ്ട്.
    ബ്ലോഗ് ഒരു വക്കാരി സദ്യയാകുന്നു.വളരെ സന്തോഷം തോന്നുന്നു..എല്ലാവിധ ആശംസകളും നേരുന്നു

    By Blogger ചില നേരത്ത്.., at 1:08 AM  

  • This comment has been removed by a blog administrator.

    By Blogger myexperimentsandme, at 5:41 AM  

  • അഞ്ച്‌ വര്‍ഷം തുടര്‍ച്ചയായി മന്ത്രിമാരേയും ഭരണാധിപന്മാരേയും കളിയാക്കി നടക്കുകയും ഇപ്പോള്‍ ഭരണം മാറിയപ്പോള്‍ കണ്ടന്റ്‌ തന്നെ മൊത്തത്തില്‍ മാറ്റി മറിക്കുകയും ചെയ്ത 'സാക്ഷി' എന്ന പരിപാടിയെ കുറിച്ച്‌ ആണ്‌ എനിക്കു പറയാനുള്ളത്‌. മന്ത്രി ഉറക്കം തൂങ്ങുന്നുവെന്നും 12 മണിക്കൂര്‍ ജോലി ചെയ്ത്‌ തളര്‍ന്നു നില്‍ക്കുന്ന പോലീസുകാരന്‍ തൊപ്പി ഊരി കയ്യില്‍ പിടിക്കുന്നത്‌ തെറ്റാണെന്നും കണ്ടു പിടിച്ച പരിപാടി ചിലപ്പോള്‍ മദ്യപാനികളുടെ ചേഷ്ടകള്‍ കാണിച്ചു തകര്‍ത്താടി. മന്ത്രിമാരുടെ പ്രസംഗത്തിലെ അക്ഷരത്തെറ്റുകള്‍ നാടിന്റെ വിപത്ത്‌ ആണെന്നു കണ്ടെത്തിയ ആ പരിപാടി ഇപ്പോള്‍ ചുറ്റും നടക്കുന്നത്‌ എല്ലാം ഒരു ഫില്‍ട്ടര്‍ ഗ്ലാസില്‍ കൂടെ ആണത്രേ കാണുന്നത്‌..

    By Blogger Ajith Krishnanunni, at 6:07 AM  

  • മനോരമ വെബ്‌സൈറ്റിന് പുത്തനുടുപ്പിടുവിച്ചതിനു ശേഷമാണ് ആ ലിങ്ക് പോയത്. അതുവരെ നാനോമാജിക് എന്ന ലിങ്ക് മുകളിലും അതിനു താഴെ ആനയെക്കാളും വലിയ അബദ്ധമെന്ന ലിങ്കും. അബദ്ധം പറ്റിയത് മനോരമയ്ക്ക് തന്നെ!

    By Blogger myexperimentsandme, at 6:16 AM  

  • ഇത്‌ ഒരുഗ്രന്‍ ഐഡിയ. പല സമയത്തും ചൊറിയുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ ചൊറിഞ്ഞ്‌ തീര്‍ക്കുകയാണ്‌ പതിവ്‌. ഇനി ഇങ്ങനെ ഒരു alternative ഉണ്ടല്ലോ?
    പക്ഷേ നമ്മുടെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക്‌ permalink ഉണ്ടോ? ഇന്ന് ഒരു നേരം വായിച്ചു കളയാന്‍ അല്ലല്ലോ, പിന്നീടും നമ്മുക്ക്‌ ഇതൊക്കെ വന്നെ വായിച്ച്‌ രസിക്കണ്ടേ? പല സമയത്തും ഞാന്‍ കോപ്പി അടിച്ച്‌ വയ്ക്കുന്ന ലിങ്കുകള്‍ പിന്നീട്‌ വര്‍ക്ക്‌ ചെയ്യാറില്ല. അങ്ങനെ വരുമ്പോള്‍ ടെക്സ്റ്റ്‌ കോപി ചെയ്ത്‌ സൂക്ഷിക്കണം അല്ലെങ്കില്‍ വക്കാരി ചെയ്യുന്ന പോലെ ഇമേജ്‌ ആയി ഇടണം, അതൊരു copyright violation ആവില്ലെന്ന് പ്രതീക്ഷിക്കാം.

    By Blogger prapra, at 6:35 AM  

  • This comment has been removed by a blog administrator.

    By Blogger ഡാലി, at 6:48 AM  

  • ഉമേഷേട്ടാ, നന്നായി!
    ഇതിലേക്ക് ബെന്നി,മഞ്ജ്ജിത്ത്, സ്തുതിയായിരിക്കട്ടെ, കുട്യേടത്തി, വക്കാരി എന്നിവരെക്കൂടെ ഇന്‍‌വൈറ്റ് ചെയ്തുകൂടേ?

    By Blogger Kalesh Kumar, at 7:20 AM  

  • എന്റെ ഒരു അഭിപ്രായം പറയട്ടേ. പത്രങ്ങളെ ചീത്ത പറയാനും ചെളി വാരിത്തേക്കാനും വികാരപരമായ അഭിപ്രായങ്ങള്‍ പറയാനും ഈ വേദി ഉപയോഗിക്കാതിരിക്കുന്നതാണു നല്ലതു്.

    പോസ്റ്റുകള്‍ ഈ വിധം ആവാം:

    [തീയതി]യിലെ [പത്ര]ത്തിന്റെ [സ്ഥലം] എഡിഷനില്‍ ഈ വാര്‍ത്ത കണ്ടു.

    [വാര്‍ത്ത] (ടൈപ്പു ചെയ്ത വാക്യങ്ങള്‍, സ്ക്രീന്‍‌ഷോട്ട്, സ്കാന്‍ ചെയ്ത ഇമേജ്)

    ഇതില്‍ താഴെപ്പറയുന്ന തെറ്റുകളുണ്ടു്.

    1.
    2.
    3.


    കൂടുതല്‍ വൈകാരികമാകേണ്ട.

    ഉദാഹരണം: (ഉദാഹരണം മാത്രം. വിശദവിവരങ്ങള്‍ എന്റെ കയ്യിലില്ല. ഒരു പത്രത്തില്‍ കണ്ടതാണു്)

    2005 ഓഗസ്റ്റ് 17-ലെ രാഷ്ട്രവിചാരധാരയുടെ ഓണ്‍‌ലൈന്‍ എഡിഷനില്‍ ഈ വാര്‍ത്ത [ലിങ്ക്] കണ്ടു:

    മലയാളഭാഷയുടെ പിതാവായ, കേരളപാണിനി എന്നറിയപ്പെടുന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ കൊച്ചുമകന്‍ നിര്യാതനായി.

    ഇതിലെ തെറ്റുകള്‍:

    1. കേരളപാണിനി എന്നു വിളിക്കുന്നതു് ഏ. ആര്‍. രാജരാജവര്‍മ്മയെയാണു്, കേരളവര്‍മ്മയെയല്ല.

    2. ഇവരെ രണ്ടുപേരെയും മലയാളഭാഷയുടെ പിതാവു് എന്നു വിളിക്കാറില്ല.

    ഇത്രമാത്രം. ഇനി ഇങ്ങനെയൊക്കെ ഇട്ടിട്ടു് ഇവന്മാര്‍ നമ്മുടെ പിറകേ കേസുമായി വരേണ്ട.

    ഇങ്ങനെയൊരു ബ്ലോഗ് പ്രവചനങ്ങള്‍ക്കും തുടങ്ങിയാലോ? അവിടെ തെറ്റു മാത്രം പോരാ, തെറ്റും ശരിയും വേണം. തെറ്റാണോ ശരിയാണോ എന്നറിയുന്നതിനു മുമ്പു് ഇടുന്നതാണു് കൂടുതല്‍ ഉചിതം.

    By Blogger ഉമേഷ്::Umesh, at 8:21 AM  

  • പത്രങ്ങളിലെ വിശ്വാസക്കുറവാണ്‌ സത്യം പ്രസിദ്ധീകരിക്കുവാന്‍ എന്നെ മലയാളം ബ്ലോഗുകളിലെത്തിച്ചത്‌. റബ്ബര്‍ ബോര്‍ഡ്‌ വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കുന്ന കള്ളക്കണക്കുകള്‍ എന്തുകൊണ്ട്‌ മാദ്ധ്യമങ്ങള്‍ വെളിച്ചം കാണിക്കുന്നില്ല.
    ഒരു ഉദാഹരണം ഇതാ.
    From: Govindraj
    govindraj@business-standard.com

    Reply-To: Govindraj govindraj@business-standard.com
    To: Keralafarmer chandrasekharan.nair@gmail.com
    Cc: Dilip Jha - dilip.jha@business-standard.com, Jyothi Shankaran -jyothi@business-standard.com
    Date: Jun 20, 2006 12:48 PM
    Subject: Re: Indian Natural Rubber
    Dear Mr Nair

    Thank you very much for your mail. Am copying this to my colleague Dilip Jha who covers commodities for his interest as well as Jyothi, who looks after the interet edition. Do stay in touch !

    Warm Regards

    Govindraj

    By Blogger keralafarmer, at 8:43 AM  

  • ഒരബദ്ധം പറ്റി.. സ്വല്പം വികാരഭരിതനായി :)

    (ശരിയാക്കിയിട്ടുണ്ട്) :)

    By Blogger myexperimentsandme, at 8:49 AM  

  • ഉമേഷ്ജി,

    എല്ലാത്തിനെയും ഭയപ്പാടോടെ നോക്കി കാണേണ്ട കാര്യമില്ല. ചെയ്യുന്ന കാര്യങ്ങളോട് (അത് ശരിയോ തെറ്റോ ആകാം) കുറച്ചെങ്കിലും ആത്മാര്‍ത്ഥതയുള്ളവരുടെ പ്രതികരണങ്ങള്‍ പലപ്പോഴും വികാരപരമായിരിക്കും.

    പിന്നെ ഒരാളുടെ വിളിപ്പേരു തെറ്റിയല്ലോ.. ഭീമാബദ്ധമായല്ലോ.. എന്നൊക്കെ മാത്രം ചൂണ്ടിക്കാണിച്ചാല്‍ പോരാ എന്നാണു എന്റെ അഭിപ്രായം.

    വക്കാരി മായ്ച്ചു കളഞ്ഞ കമന്റിലുണ്ടായിരുന്നതുപോലെ വസ്തുതാപരമായ തെറ്റുകള്‍, തെറ്റിദ്ധാരണയുണര്‍ത്തുന്ന വാര്‍ത്തകള്‍, സമൂഹത്തെ മൊത്തമായി ബാധിച്ചേക്കാവുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോളുള്ള കെടുകാര്യസ്ഥത ഇതെല്ലാം ചൂണ്ടിക്കാണിക്കേണ്ടതല്ലേ?

    വെറുതെ അക്ഷരത്തെറ്റും, വ്യാകരണപ്പിശകും പത്രക്കാരെ പഠിപ്പിക്കാന്‍ പോയാല്‍ ഉമേഷ്ജിയുടെ ഉള്ള വിവരം കൂടി ഇല്ലാതെയാവും!

    By Blogger Unknown, at 9:14 AM  

  • നല്ല സം‍രംഭം. ഇതില്‍ കോണ്ട്രിബ്യൂട്ട് ചെയ്യുന്നതെങ്ങനെയാണ്? കമന്‍റ് വഴിയാണോ? ഓരോ പോസ്റ്റുകള്‍ വഴിയാവുന്നതല്ലേ നല്ലത്?

    ‘ബ്ലോഗുകളുടെ വിശ്വാസ്യത എത്രത്തോളമുണ്ട്’ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാന്‍ ഉള്ള രീതിയില്‍ ഈ ബ്ലോഗ് സം‌വിധാനം ചെയ്യണം. പോസ്റ്റുകള്‍ കാര്യമാത്രപ്രസക്തങ്ങളാവുന്നതാണ് നല്ലത്. (അല്ലെങ്കില്‍ ഈ ബ്ലോഗിന് എന്താണ് വിശ്വാസ്യത എന്നാവും അവരുടെ അടുത്ത ചോദ്യം.)

    വികാരപ്രകടനങ്ങള്‍ കമന്‍റുകളിലാവാം.

    By Blogger Santhosh, at 10:24 AM  

  • ഉമേഷ് ജീ ഒരു "ക്ഷണനം" അയക്കൂ‍ ..പ്ലീസ്..

    manjithkaini@gmail.com

    By Blogger Manjithkaini, at 8:31 PM  

Post a Comment

<< Home