പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Saturday, July 15, 2006

പത്രപ്രവര്‍ത്തനത്തിലെ ധാര്‍മികത: ഒരു ആത്മപരിശോധന

പത്രപ്രവര്‍ത്തനത്തിലെ വിശ്വാസ്യതയെപ്പറ്റി മാതൃഭൂമിയിലെ എന്‍ പി രാജേന്ദ്രന്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതിയിരിക്കുന്ന കുറിപ്പ് ശ്രദ്ധേയമാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെ ആത്മപരിശോധന എന്ന നിലയില്‍ വിശേഷിച്ചു.

അദ്ദേഹത്തിന്റെ ലേഖനത്തില്‍ നിന്ന്.....

നിങ്ങള്‍ക്ക്‌ മുഴുവന്‍ വസ്തുതകളും നേരിട്ടറിയാവുന്ന ഒരു കാര്യം പത്രവാര്‍ത്തയാകുമ്പോള്‍ മാത്രമാണ്‌, പത്രവാര്‍ത്തകളില്‍ എത്രത്തോളം വിശ്വസിക്കാം എന്നതിനെക്കുറിച്ച്‌ ശരിയായ ധാരണ ഉണ്ടാകുക എന്ന്‌ ഒരു മാധ്യമ നിരീക്ഷകന്‍ എഴുതിയിട്ടുണ്ട്‌. ഈ വസ്തുത പോലീസ്‌ ഉദ്യോഗസ്ഥന്‍മാര്‍, സ്ഥാപന മേധാവികള്‍, യഥാര്‍ത്ഥ ദൃക്സാക്ഷികള്‍ തുടങ്ങിയവരോടു ചോദിച്ചു നോക്കുക. യാഥാര്‍ത്ഥ്യവും വാര്‍ത്തയും തമ്മില്‍ എത്ര അകലമുണ്ട്‌ എന്ന്‌ അപ്പോഴേ നമുക്കറിയാനാകൂ.

3 Comments:

  • സെന്‍സേഷണലിസത്തിന് വേണ്ടി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പലതുമെഴുതുമ്പോള്‍ പത്രത്തിന്റെ വിശ്വാസത നഷ്ടപ്പെടുന്നു.പണ്ട് അകത്താളുകളില്‍ മാത്രം ഇടം കണ്ടിരുന്ന മരണം, കൊലപാതകം, ആത്മഹത്യ എന്നിവ എങ്ങനെ മുന്‍പേജുകളില്‍ സ്ഥാനം കണ്ടെത്തി. കളര്‍ കൊലപാതക ചിത്രങ്ങള്‍ ഒരു സിനിമാ പോസ്റ്ററിന്റെ ഭാവം ചില പത്രങ്ങള്‍ക്ക് കൈവരുത്തുന്നു.എല്ലായ്പ്പോഴും ഒരു മകനും, അച്‌ഛനും, മുത്തശ്ശനും ഒരുമിച്ചിരുന്നു വായിക്കാനുതകുന്നവയായിരിക്കണം പത്രങ്ങള്‍.പല ചിത്രങ്ങളും വാര്‍ത്തകളും അസ്വാരസ്യം ഉളവാക്കുന്നു.പല പത്രങ്ങളുടെയും ഓണ്‍ലൈന്‍ എഡിഷനില്‍ സ്ത്രീയൊരു ആകര്‍ഷണപാത്രമായി ചിത്രീകരിക്കപ്പെടുന്നു. ഓണ്‍ ലൈന്‍ വായിക്കുവാനായി ഇങ്ങനെ കുറെ വാചകങ്ങളും പത്രങ്ങളില്‍ കാണിക്കപ്പെടുന്നു. `കൂടുതല്‍ കാണുവാ‍നായി ക്ലിക്ക് ഓണ്‍ ടു.....’. പത്രങ്ങള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരം പല വാര്‍ത്തകളുടെയും വിശ്വാ‍സത ചോര്‍ത്തുന്നു.

    By Blogger പരസ്പരം, at 4:52 AM  

  • കൂടുതല്‍ കോപ്പികള്‍ വില്‍ക്കണം ധാരാളം ക്ലാസിഫൈഡ്‌സ്‌ കിട്ടണം എന്നുമാത്രം ആഗ്രഹിക്കുകയും ഒരു എം.എല്‍.എ യുടെ അറസ്റ്റും ബോധക്ഷയവും, മറ്റൊരു നേതാവിന്റെ മുണ്ടുരിയലും അതിനുശേഷമുള്ള വാര്‍ത്തകളും ദിവസങ്ങളോളം പത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഇവര്‍ സാധാരണക്കാരെയും അവരുടെ പ്രശ്നങ്ങളെയും സാമൂഹിക നീതിയെയും പറ്റി പാടെ മറന്നുകളയുന്നു. ഒരേ വാര്‍ത്ത പല പത്രങ്ങളും പല രീതിയില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എങ്ങിനെയാണ്‌ വിശ്വാസ്യത കൂടുന്നത്‌.

    By Blogger keralafarmer, at 6:12 PM  

  • എനിക്കറിയാവുന്നൊരു കുട്ടി അപകടത്തില്‍ പെട്ടു അതീവ ഗുരുതരാവസ്ഥയില്‍ എന്നു പത്രത്തില്‍ കണ്ടു നാട്ടില്‍ വിളിച്ചു ചോദിച്ചു. കൈയുടെ അസ്ഥി പൊട്ടിയതിനെ ഗുരുതരാവസ്ഥയില്‍ ആക്കിയതാണ്‌. ഈ കാര്യത്തില്‍ ആശ്വാസം ആണുണ്ടായതെങ്കിലും വാര്‍ത്ത വായിച്ചപ്പോഴുണ്ടായ വിഷമം ചില്ലറ അല്ലായിരുന്നു.

    By Blogger ബിന്ദു, at 7:49 PM  

Post a Comment

<< Home