കണക്കു തെറ്റിയ പത്രം
കേരളകൌമുദിയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ 1947 മുതല്‍ 2006 വരെ കഴിഞ്ഞുപൊയ വര്‍ഷങ്ങളുടെ എണ്ണം അന്‍പതു്. ആദ്യത്തെ പേജില്‍ത്തന്നെ!
ഇതു വെളിച്ചത്തു കൊണ്ടു വന്ന കൈത്തിരിയുടെ ബ്ലോഗ്‌പോസ്റ്റ് ഇവിടെ.
വളരെയധികം വിശ്വാസ്യതയും വിവേകവും വിദ്യാഭ്യാസവുമുള്ള ഒരു പറ്റം വിദഗ്ദ്ധരുടെ വിശദമായ വിശകലനത്തിനു ശേഷം മാത്രമേ നമ്മുടെ പത്രങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയുള്ളത്രേ. ബ്ലോഗുകള്‍ വായില്‍ തോന്നുന്നതു് എഴുതി വിടുകയും.
കൈത്തിരിക്കാവും തെറ്റു പറ്റിയതു്, അല്ലേ? രണ്ടായിരത്താറില്‍ നിന്നു് ആയിരത്തിത്തൊള്ളായിരത്തി നാല്പത്തേഴു പോയാല്‍... പതിനാറില്‍ നിന്നു് ഏഴു പോയാല്‍ ഒന്‍പതു്, കടം ഒന്നു്, പൂജ്യത്തില്‍ നിന്നു് ഒന്നു പോയാല്‍... ഹോ ഇതു വലിയ പണി തന്നെ!
ഇതു വെളിച്ചത്തു കൊണ്ടു വന്ന കൈത്തിരിയുടെ ബ്ലോഗ്‌പോസ്റ്റ് ഇവിടെ.
വളരെയധികം വിശ്വാസ്യതയും വിവേകവും വിദ്യാഭ്യാസവുമുള്ള ഒരു പറ്റം വിദഗ്ദ്ധരുടെ വിശദമായ വിശകലനത്തിനു ശേഷം മാത്രമേ നമ്മുടെ പത്രങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയുള്ളത്രേ. ബ്ലോഗുകള്‍ വായില്‍ തോന്നുന്നതു് എഴുതി വിടുകയും.
കൈത്തിരിക്കാവും തെറ്റു പറ്റിയതു്, അല്ലേ? രണ്ടായിരത്താറില്‍ നിന്നു് ആയിരത്തിത്തൊള്ളായിരത്തി നാല്പത്തേഴു പോയാല്‍... പതിനാറില്‍ നിന്നു് ഏഴു പോയാല്‍ ഒന്‍പതു്, കടം ഒന്നു്, പൂജ്യത്തില്‍ നിന്നു് ഒന്നു പോയാല്‍... ഹോ ഇതു വലിയ പണി തന്നെ!
18 Comments:
ജനിച്ച ദിവസമാണോ ഒരു വയസ്സായ ദിവസമാണോ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നത്?
By
Santhosh, at 4:34 PM
പക്ഷെ ഇവിടെ പിറന്നാള്‍ അല്ലല്ലോ. സ്വാതന്ത്ര്യം കിട്ടിയതിന്റെ വാര്‍ഷികം അല്ലെ? അപ്പോ ആദ്യത്തെ വാര്‍ഷികാഘോഷം 1948-ല്‍ തന്നെ. :)
By
Adithyan, at 4:40 PM
കൌമുദി പിറന്നാള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്, വാര്‍ഷികമെന്നല്ല.
By
Santhosh, at 4:42 PM
സാധാരണയായി ഒരു വയസ്സു തികയുമ്പോഴാണു്. പക്ഷേ ഇന്ത്യയില്‍ ജനിച്ച ദിവസത്തിനെ ഒന്നാം പിറന്നാള്‍ എന്നു പറയുന്ന രീതിയുണ്ടു്. ഇരുപതു വയസ്സു തികഞ്ഞാല്‍ “ഇരുപത്തൊന്നു വയസ്സ് നടപ്പു്” എന്നും. പുറകിലുള്ള ന്യായങ്ങളൊന്നും വ്യക്തമല്ല.
വിക്കിപീഡിയ ഉരുണ്ടുകളിക്കുന്നു.
By
ഉമേഷ്::Umesh, at 4:43 PM
അങ്ങനെ നോക്കിയാല്‍ “പിറന്നാള്‍” ആഘോഷിക്കണമെങ്കില്‍ 1947 ആഗസ്റ്റ് 15-ന്റെ നാളായ പൂയത്തിനു് ആഘോഷിക്കണ്ടേ? ഇന്നിപ്പോള്‍ അശ്വതിയോ ഭരണിയോ മറ്റോ അല്ലേ?
By
ഉമേഷ്::Umesh, at 4:49 PM
നിങ്ങളെന്തു മനുഷ്യന്മാരാണെന്നെ?
ഇപ്പോ ബ്ലോഗൊക്കെ വന്നപ്പൊ ഭയങ്കര ഗമ. പണ്ട് ഈ പത്രങ്ങള്‍ ഒക്കെ പറഞ്ഞത് വേദ വാക്യം എന്ന് പറഞ്ഞോണ്ടിരുന്നിട്ട്..വന്ന വഴി മറക്കാമൊ?
ഹൊ! അവര്‍ക്കൊരു typo പറ്റിയത് ഇങ്ങിനെ ആഘോഷിക്കേണ്ട കാര്യമുണ്ടൊ? അവരെന്തെങ്കിലും കഥകള്‍ കൊണ്ട് വരുമ്പോള്‍ അതില്‍ തെറ്റുണ്ടെങ്കില്‍ മിടുക്കുന്മാരാണെങ്കില്‍ കണ്ട് പിടിക്കുന്നെ...അല്ലാണ്ട് ഈ ആം ചെയര്‍ ജേര്‍ണലിസം... :-(
By
Anonymous, at 5:06 PM
ഇഞ്ചീ,
പത്രത്തില്‍ വരുന്നതെല്ലാം വൈദഗ്ദ്ധ്യവും വിദ്യാഭ്യാസവുമുള്ള ആളുകള്‍ എഴുതുന്നതാണെന്നും അതു പ്രസിദ്ധീകരിക്കുന്നതിനു മുമ്പു് വിവരമുള്ളവരുടെ ഒരു പാനല്‍ പരിശോധിക്കുമെന്നും, ആ ‘വിശ്വാസ്യത’ ബ്ലോഗുകള്‍ക്കില്ലെന്നും പല പത്രങ്ങള്‍ പറഞ്ഞപ്പോഴാണു് പത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തെളിവുകള്‍ കിട്ടിയാല്‍ പ്രസിദ്ധീകരിക്കാന്‍ ഈ ബ്ലോഗ് തുടങ്ങിയതു്. ഇതു് ഒരു സോദ്ദേശ്യബ്ലോഗ് തന്നെയാണു്.
പത്രങ്ങള്‍ ആം ചെയര്‍ ജേര്‍ണലിസം നടത്തുന്നില്ല എന്നാണോ? ഒരിക്കല്‍ കോട്ടയത്തെ ലേഡീസ് ഹോസ്റ്റലുകളില്‍ ഉള്ള മയക്കുമരുന്നിനെപ്പറ്റി ഫീച്ചര്‍ എഴുതിയപ്പോള്‍ അതിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടണം എന്നു പറഞ്ഞു് ഒരു വക്കീല്‍ രംഗത്തു വന്നപ്പോള്‍ അതു മുഴുവന്‍ കള്ളമാണെന്നു പറഞ്ഞു മാപ്പു ചോദിച്ചതു് ഒരു വലിയ പെണ്‍മാസികയാണു്.
ഞാന്‍ കോഴിക്കോടു് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുമ്പോള്‍ “കോഴിക്കോട്ടെ ഒരു പ്രൊഫഷണല്‍ കോളേജില്‍ നടന്നു” എന്നു പറഞ്ഞു് മൃഗീയമായ റാഗിംഗിന്റെ ഒറ്റപ്പെട്ട വാര്‍ത്തകള്‍ പത്രങ്ങളില്‍ വരുമായിരുന്നു. എന്റെ കോളെജില്‍ നടന്നില്ല എന്നറിയാവുന്ന ഞാന്‍ മെഡിക്കല്‍ കോളേജിലും ലോ കോളേജിലും അന്വേഷിക്കുമായിരുന്നു. ഒരിടത്തും നടക്കാത്ത സംഭവമാണു്. ഓരോ കോളേജുകാരും വിചാരിക്കും മറ്റു രണ്ടിടമുള്ളതില്‍ എവിടെയെങ്കിലും ആയിരിക്കും എന്നു്.
കഞ്ചാവു വേട്ടയ്ക്കും മറ്റും പത്രക്കാര്‍ പോകുന്നതും അവസാനത്തെ ദിവസം തിരിച്ചു വരുമ്പോള്‍ ക്യാമറ നഷ്ടപ്പെടുകയും ചെയ്യുന്നതു് ഫീച്ചറുകളിലെ സ്ഥിരം പരിപാടിയായിരുന്നു.
ഇതിനെതിരെ എന്നും പ്രതികരിച്ചിരുന്നു-“പത്രാധിപര്‍ക്കുള്ള കത്തുകള്‍” എന്ന പംക്തിയിലേക്കു് കത്തുകള്‍ അയച്ചു്. അന്നു് അതേ പറ്റുമായിരുന്നുള്ളൂ. ഇന്നിപ്പോള്‍ പറ്റുന്നതു ചെയ്യുന്നു.
By
ഉമേഷ്::Umesh, at 5:20 PM
ഒഹ്. ഒകെ. എന്നാലും പാവം പത്രങ്ങള്‍! :(
By
Anonymous, at 5:32 PM
തങ്ങള്‍ എട്ടൊന്‍പതു വര്‍ഷം പിറകിലാണോടുന്നതെന്നു വ്യംഗമായി പറയുകയായിരുന്നിരിക്കാം പത്രാധിപര്‍!
സ്വാതന്ത്ര്യദിന മംഗളങ്ങള്‍ ആശംസിച്ച് ദീപികാ ഡോട്ട് കോമിന്റെ ഹോം പേജിലുള്ള ആനിമേറ്റഡ് ഇമേജ് നോക്കുക. ഇന്ത്യ ഇന്ത്യയുടെ ഭാഗമായിത്തന്നെ കരുതുന്ന പാക് അധിനിവേശ കാശ്മീര്‍ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തിയ ഭൂപടമാണവര്‍ ഉപയോഗിച്ചിരിക്കുന്നത്. അതും സ്വാതന്ത്ര്യദിനാശംസ നേരാന്‍! കണ്ടപ്പോള്‍തന്നെ ഒരു ഇമെയില്‍ അയച്ചിരുന്നു. കിം ഫലം.
----
ആള്‍ദൈവങ്ങളില്‍ നിന്നും ഒറിജിനല്‍ ദൈവങ്ങളില്‍ നിന്നുമെന്നപോലെ പത്രക്കാരില്‍ നിന്നും ഇഞ്ചിക്കു വധഭീഷണി വല്ലതുമുണ്ടോ ആവോ?
By
Manjithkaini, at 7:26 PM
ഹഹഹ...എന്നെ അങ്ങ് കൊല്ലിന്‍! :)
അല്ലാ, ഈ മനോരമയില്‍ ഒക്കെ ജോലി ചെയ്യുമ്പൊ നിങ്ങള്‍ തന്നെ തെറ്റു കണ്ടാല്‍ തിരുത്താന്‍ പറയുമായിരുന്നൊ? അപ്പൊ അവര്‍ എന്തു പറയുമായിരുന്നു?
പിന്നെ..പണ്ടൊക്കെ ദേ ഈ പാവം മഞ്ചിത്തേട്ടനെപ്പോലെയുള്ളവരെയാണ് ഞങ്ങളൊക്കെ തെറി പറഞ്ഞോണ്ടിരുന്നത്...ഒരു ചെറിയ ബഗ് അല്ലേന്ന് കരുതീള്ളൂ...:)
By
Anonymous, at 8:19 PM
എഴുതുമ്പോള്‍ വ്യക്തമായി ഇത് 60-ആം സ്വാതന്ത്ര്യ ദിനവും, സ്വാതന്ത്ര്യത്തിന്റെ 59-ആം വാര്‍ഷികവുമാണെന്ന് പറഞ്ഞു കൂടെ?
മന്‍ജിത്ത് പറഞ്ഞ പോലെ, ഒരു 9 കൊല്ലം പിന്നിലാണ് ഞങ്ങള്‍ എന്ന് പറഞ്ഞതാവാനേ വഴിയുള്ളു കൌമുദി.
ഉമേഷേ, ഈ ആം ചെയര്‍ ജേര്‍ണലിസം വായിച്ചപ്പോള്‍ വേറൊരു കാര്യം ഓര്‍മ്മ വന്നു. പാലക്കാടിനടുത്ത് പുത്തൂര്‍ എന്ന സ്ഥലത്തെ ഒരു ലോഡ്‌ജില്‍ മനോരമയുടെ ഒരു ലേഖകന്‍ താമസിച്ചിരുന്നു. ചെറുപ്പക്കാരന്‍ ആയതു കൊണ്ട് പുള്ളി അവിടത്തെ ലോക്കല്‍ പിള്ളേരുമായി നല്ല സൌഹൃദത്തിലായി പെട്ടെന്ന്. വൈകുന്നേരം പുത്തൂര്‍ ദേവീക്ഷേത്രത്തിന് മുന്നിലായിരുന്നു ഇവര്‍ കൂടിയിരുന്നത്. ഒരിക്കല്‍ എല്ലാവരും കൂടി ഇരുന്ന സമയത്ത് ഇദ്ദേഹം വന്ന് കുറേ ഫോട്ടോ എടുത്തു. എല്ലാവരും സന്തോഷത്തോടെ സഹകരിക്കുകയും ചെയ്തു. ഒന്നു രണ്ട് മാസം കഴിഞ്ഞപ്പോള്‍ മനോരമയുടെ ഒരു മാഗസിനില്‍ ഈ ഫോട്ടോ വന്നു. " യുവാക്കളുടെ മദ്യപാന ശീലം" എന്നോ മറ്റോ പേരുള്ള ഒരു ലേഖനത്തില്‍ " ഒരു മദ്യപാന സായാഹ്‌നത്തിന്റെ ബാക്കി പത്രം" എന്ന ശീര്‍ഷകത്തില്‍. ഈ ലേഖനം കൊണ്ട് അതില്‍ ഒന്നു രണ്ട് കുട്ടികള്‍ക്ക് അനുഭവിക്കേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകളും അവരുടെ വീടുകളില്‍ ഉണ്ടായ പ്രശ്നങ്ങളും എനിക്ക് നേരിട്ടറിയാവുന്നതാണ്.
By
കണ്ണൂസ്, at 10:57 PM
കേരളകൌമുദിയിലെ വിനിമയനിരക്ക് നോക്കൂ. ഡോളറിന്റെ വില ഒരിക്കലും മാറാതെ 45.63 രൂപയില്‍ നില്‍ക്കുന്നത് കാണാം.
By
SEEYES, at 2:43 PM
ദാ ഇന്നത്തെ ദീപികയില്‍ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഓണാഘോഷം എന്നൊരു തലക്കെട്ടു്. വക്കാരിയേ, ആ ഇമേജൊന്നെടുത്തു് ഒരു പോസ്റ്റിട്ടേ. എനിക്കിവിടെ ചെറിയ ഒരു പ്രശ്നം...
By
ഉമേഷ്::Umesh, at 11:03 PM
അത് കേരളപ്പിറവിയുടെ അമ്പതാം വാര്‍ഷികം എന്നല്ലേ ഉമേഷേട്ടാ.
By
വല്യമ്മായി, at 11:10 PM
ആയിരിക്കും വല്യമ്മായീ. ഞാന്‍ ഒന്നു കണ്ടതേ ഉള്ളൂ. എന്റെ വീട്ടിലെ കമ്പ്യൂട്ടറില്‍ ദീപിക വായിക്കാന്‍ പറ്റുന്നില്ല. ദീപിക തുറന്നാല്‍ നൂറു ബ്രൌസര്‍ വിന്‍ഡോകള്‍ വരും-ചില സ്പാം സൈറ്റുകള്‍ പോലെ. (വിന്‍ഡോസ് 2000/ഐ ഇ) വല്ല വൈറസുമാണോ എന്നറിയില്ല. വേറേ ആര്‍ക്കെങ്കിലും ഉണ്ടോ ഈ കുഴപ്പം? (പോപ്പപ് ബ്ലോക്കറും ഒക്കെ ഉപയോഗിക്കാം എന്നറിയാം. എങ്കിലും...)
തെറ്റു തിരുത്തിയതിനു നന്ദി.
By
ഉമേഷ്::Umesh, at 5:09 AM
ഉമേഷ്ജീ, എനിക്കും പ്രശ്നം ഉണ്ട്. ഒരു പോപ്പപ്പ് ബ്ലോക്കറില്‍ ഒതുങ്ങുന്ന കേസ് അല്ല ഇത്. ദീപിക സൈറ്റ് ആകെ അല്‍കുല്‍ത്ത് ആയി എന്ന് തോന്നുന്നു. തീകുറുക്കനില്‍ പക്ഷേ പ്രശ്നമില്ല.
By
prapra, at 7:17 AM
ഉമേഷ്‌ജീ,
http://www.deepika.com പോപ്‌അപ് ബ്ലോക്കര്‍ നിര്‍ത്തിയിട്ട് നോക്കി. ഒരേയൊരു ബ്രൌസര്‍ മാത്രം. സ്പൈവെയര്‍ ഉണ്ടാവാന്‍ ചാന്‍സുണ്ട്. (http://eranadanpeople.blogspot.com/2006/09/blog-post_115753309876208481.html#c115754880921495424 - ല്‍ പറഞ്ഞ പ്ലേറ്റിന്റെ പ്രശ്നവും അവിടുത്തെ എന്തരോ പ്രശ്നമാവാനാണുവഴി.)
ടോപ്പിക്: ‘കേരളപ്പിറവിയുടെ‘ എന്നായിരുന്നു ഉമേഷിന്റെ കമന്റു വന്നയുടന്‍ ഞാന്‍ നോക്കിയപ്പോഴും. മിടുക്കന്മാര്‍ അതിനകം മാറ്റിയതും ആവാം. ആര്‍.കറിയാ.
സ്ക്രീന്‍ ഷോട്ട് ജിമെയിലില്‍ വിട്ടിരുന്നു. കാണൂ.
By
aneel kumar, at 7:19 AM
ഇവിടേയും ദീപികയ്ക്കു പ്രശ്നം ഉണ്ട്. കുറേ ദിവസം മുമ്പുണ്ടായിരുന്നത് മാറിയതായിരുന്നു. വീണ്ടും തുടങ്ങിയെന്നു തോന്നുന്നു.
By
ബിന്ദു, at 12:43 PM
Post a Comment
<< Home