കൂട്ടക്കൊലയാളി അവതരിപ്പിക്കുന്ന ജനപ്രിയബജറ്റ്
മലയാളത്തിൽ ഏറ്റവും സാങ്കേതികത്തികവുള്ള പത്രം...
അന്താരാഷ്ട്രമാദ്ധ്യമങ്ങളെപ്പോലും അതിശയിക്കുന്ന കാര്യക്ഷമതയോടെ മലയാളികൾക്കു കൃത്യവും സത്യവുമായ വാർത്തകൾ എത്തിക്കുന്ന പത്രം...
ബ്ലോഗുകളും ഇതരമാദ്ധ്യമങ്ങളും വിശ്വാസ്യമല്ല എന്നു നേരെയും തങ്ങളുടെ കൂലിയെഴുത്തുകാർ വഴിയും ഒളിഞ്ഞും തെളിഞ്ഞും പ്രഖ്യാപിക്കുന്ന നമ്മുടെ പത്രം...
അതേ,
ആ മലയാളമനോരമയ്ക്കു് ഇന്നു് ഒരു ചെറിയ തെറ്റു പറ്റി. ഒന്നുമില്ല, ഒരു കൂട്ടക്കൊലക്കേസിലെ പ്രതിയോടു് ഒരു ജനപ്രിയബജറ്റ് പ്രഖ്യാപിക്കാൻ പറഞ്ഞു. അത്രമാത്രം.
വാർത്ത ഇവിടെ. സ്ക്രീൻഷോട്ട് താഴെ.

നന്നേ ചെറിയ തെറ്റു മാത്രം. ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മോണ്ടെക് സിങ് അലുവാലിയയ്ക്കു പകരം മനോരമ പ്രസിദ്ധീകരിച്ചതു് കൂട്ടക്കൊലയാളിയായ മൊഹീന്ദർ സിങ് പാന്ധറിന്റെ പടം!
ഇനി ആഭ്യന്തരമന്ത്രിയായി വീരപ്പന്റെയും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയി ദാവൂദ് ഇബ്രാഹിമിന്റെയും പടം പ്രതീക്ഷിക്കാം. മനോരമയല്ലേ, ജനം കണ്ണുമടച്ചു വിഴുങ്ങുമല്ലോ...

മലയാളവുമിംഗ്ലീഷും പല വൈചിത്ര്യമോടുടടൻ
നലമായച്ചടിച്ചീടും മലയാളമനോരമ
മലയാളത്തിലേയേറ്റം വില താണുള്ള പത്രിക
വിലസീടുന്നു വിഖ്യാതാ മലയാളമനോരമ.
ആ മലയാളമനോരമയ്ക്കു് ഇന്നു് ഒരു ചെറിയ തെറ്റു പറ്റി. ഒന്നുമില്ല, ഒരു കൂട്ടക്കൊലക്കേസിലെ പ്രതിയോടു് ഒരു ജനപ്രിയബജറ്റ് പ്രഖ്യാപിക്കാൻ പറഞ്ഞു. അത്രമാത്രം.
വാർത്ത ഇവിടെ. സ്ക്രീൻഷോട്ട് താഴെ.
നന്നേ ചെറിയ തെറ്റു മാത്രം. ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മോണ്ടെക് സിങ് അലുവാലിയയ്ക്കു പകരം മനോരമ പ്രസിദ്ധീകരിച്ചതു് കൂട്ടക്കൊലയാളിയായ മൊഹീന്ദർ സിങ് പാന്ധറിന്റെ പടം!
ഇനി ആഭ്യന്തരമന്ത്രിയായി വീരപ്പന്റെയും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയി ദാവൂദ് ഇബ്രാഹിമിന്റെയും പടം പ്രതീക്ഷിക്കാം. മനോരമയല്ലേ, ജനം കണ്ണുമടച്ചു വിഴുങ്ങുമല്ലോ...
Labels: കൂട്ടക്കൊല, തല മാറട്ടേ, ബജറ്റ്, മനോരമ
10 Comments:
shame shame manorama!
By
Kalesh Kumar, at 11:01 AM
മനോരമ ആയത് കൊണ്ട് ഞെട്ടുന്നില്ല...
By
A Cunning Linguist, at 11:04 AM
probably symbolic of the expectations put forth
By
nalan::നളന്‍, at 11:09 AM
അലുവാലിയ ഇല്ലെങ്കില്‍ ഏതെങ്കിലും ഒരു സര്‍ദാറുമതിയെഡേയ് എന്ന് ഡെസ്കീന്ന് വിളിച്ചുപറഞ്ഞുകാണും ;)))
By
Suraj, at 12:05 PM
മന്ത്രിയുടെ കുട്ടിക്കാലത്തെ ചിത്രം സ്റ്റോക്കിലില്ലെങ്കില്‍ നല്ല ഓമനത്തമുള്ള ഏതെങ്കിലും കൊച്ചന്റെ പടമെടുത്തിടുന്ന കാലമല്ലേ...
goaches - Word Verification
By
മൂര്‍ത്തി, at 1:10 PM
ഹാ ഹാ. ഇതൊരു ചെറിയ തെറ്റല്ലല്ലോ.
By
ശ്രീവല്ലഭന്‍., at 1:27 PM
മൊഹീന്ദര് സിംഗ് അലുവാലിയ അവതരിപ്പിച്ചാലും ബജറ്റ് പാസാകുമോന്നറിയണമല്ലോ..........
മനോരമയ്ക്ക് ബ്ലോഗ് വെറും..... ആണെന്ന് ഇപ്പോ മനസിലായില്ലേ.... പടം ഇപ്പോഴും അതുപോലെ അവിടെയുണ്ട്...
By
കെ, at 7:19 PM
പത്രമുത്തശ്ശിയല്ലേ... ഒരോര്‍മ്മത്തെറ്റ് പറ്റിയതാകും :)
By
Vadakkoot, at 8:57 PM
ഇത് പത്രത്തില്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് തോന്നിയിരുന്നു.
പിന്നെ കരുതി എനിക്ക് തെറ്റിയതായിരിക്കും എന്ന്.
അയ്യയ്യേ.....ഇവന്മാരെയൊക്കെ പത്രമാപ്പീസില്‍ ശമ്പളം കൊടുത്ത് ഇരുത്തുന്നവരെ പറയണം. പോഴന്മാര്‍.
നമ്മടെ ജോലികളില്‍ ഇങ്ങനത്തെ അബദ്ധമൊക്കെ വന്നാല്‍ എവിടെയായിരിക്കും സ്ഥാനം?
By
അരവിന്ദ് :: aravind, at 12:12 AM
എന്നും അക്ഷരത്തില്‍ മാന്യതയെ കൊന്ന് കുടല്‍മാല പറിക്കുന്നവര് = കൂട്ടകൊലയാളി
സോ..
സ്വന്തം വര്‍ഗത്തിന്റെ ഫോട്ടോ
ഇട്ടതിന് ഇപ്പോ എന്താ തെറ്റ്...
പണ്ട് വിരേന്ദ്രകുമാറിനെ പോലേ
എവിടേ ഇടും..
അതിനിപ്പോ നിങ്ങള്‍ക്കെന്താ..
By
ചിതല്‍, at 6:42 AM
Post a Comment
<< Home