പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Wednesday, August 16, 2006

ദീപികയുടെ ഇന്ത്യ(മുഴുവന്‍ കടപ്പാടും ഫുള്‍ ക്രെഡിറ്റും ദീപികയ്ക്ക്)

ഉമേഷ്‌ജിയുടെ ഈ പോസ്റ്റിലെ മന്‌ജിത്തിന്റെ കമന്റ് കണ്ടാണ് നോക്കിയത്.

ദേശസ്നേഹത്തെപ്പറ്റിയൊക്കെ നാഴികയ്ക്ക് നാല്‌പതുവട്ടം മുഖപ്രസംഗം വരെയെഴുതുന്ന ദീപിക കണ്ട ഇന്ത്യ. തൊട്ടപ്പുറത്ത് ശ്രീ മന്‍മോഹന്‍ സിംഗിന്റെ സ്വാതന്ത്ര്യദിന പ്രഖ്യാപനവുമുണ്ട്. അതില്‍ പ്രതിപാദിച്ചിരിക്കുന്ന ഭീകരന്മാര്‍ ആഗ്രഹിക്കുന്നതുപോലൊക്കെത്തന്നെ ദീപികയും പ്രവര്‍ത്തിക്കുന്നുവോ?

ഇതെല്ലാം കഴിഞ്ഞ് താഴെകാണുന്ന തരം വാര്‍ത്തകള്‍ ഈ ഭൂപടത്തിനടിയില്‍ തന്നെ കൊടുക്കുന്നതില്‍ പ്രത്യേകിച്ചൊന്നും ദീപികയ്ക്ക് തോന്നുന്നുമില്ല.

(കടപ്പാട്: ദീപിക ഓണ്‍ലൈന്‍)

15 Comments:

 • ചവിട്ടണം പന്നികളെ!!

  ഞങ്ങളുടെ കമ്പനി മാഗസിനില്‍ ഇത്‌ പോലെ ഇന്ത്യാ മാപ്‌ തെറ്റായി അടിച്ചു വന്നു. ഞങ്ങള്‍ അതു ചൂണ്ടിക്കാണിച്ച്‌ 24 മണിക്കൂറിനുള്ളില്‍ അവര്‍ ഓണ്‍ലൈന്‍ എഡീഷനില്‍ മാപ്‌ ശരിയാക്കി. പഴയ പ്രിന്റ്‌ എഡീഷനുകളുടെ വിതരണം നിര്‍ത്തി വെക്കുകയും ചെയ്തു.

  ഇന്നലെ ഗള്‍ഫ്‌ ന്യൂസ്‌ ഇറക്കിയ സ്വാതന്ത്ര്യ ദിന സപ്ലിമെന്റില്‍ 33-ആം പേജില്‍ എന്തോ വസ്തുതാപരമായ പിശക്‌ വന്നതിന്‌ (എന്തായിരുന്നു ഇത്‌, ഞാന്‍ കണ്ടില്ല?) അവര്‍ ഇന്ന് ഇന്ത്യാ സര്‍ക്കാരിനോടും ജനങ്ങളോടും ഖേദം പ്രകടിപ്പിച്ചിരിക്കുന്നു. ആ ഒരു മര്യാദ പോലുമിലേ ദീപികക്ക്‌?

  By Blogger കണ്ണൂസ്‌, at 11:01 PM  

 • മന്‍‌ജിത്ത് ഈ വിവരം ദീപികയെ അറിയിച്ചിരുന്നു എന്നാണ് പറഞ്ഞത്. ഇത് ചിലപ്പോള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള വെമ്പലാവാം. പണ്ടെങ്ങോ ബാലരമയിലോ മറ്റോ ഇത്തരം ഭൂപടം പ്രസിദ്ധീകരിച്ചതിന് മനോരമ കോടതി കയറുകയോ മറ്റോ ചെയ്തിരുന്നു (ശരിക്കറിയില്ല-അത് എന്തായാലും വിവാദമായിരുന്നു).

  By Blogger വക്കാരിമഷ്‌ടാ, at 11:06 PM  

 • ദീപികയുടെ തലപ്പത്തു ആരൊ ഒരാള്‍ കയറിയിട്ടുണ്ടെന്നു ഞാന്‍ എവിടെയൊ വായിച്ചു

  By Blogger പല്ലി, at 11:13 PM  

 • ഉവ്വ് വക്കാരീ അറിയിച്ചിരുന്നു. അവര്‍ക്ക് ഇമെയില്‍ നോക്കിയില്ല എന്ന ന്യായം പറയാമെങ്കിലും.

  ഉവ്വ്, ബാലരമ മാപ്പിട്ടു വെള്ളം കുടിച്ചിരുന്നു. മനോരമ പ്രസിദ്ധീകരണങ്ങളില്‍ ഇത്തരം തെറ്റുകണ്ടുപിടിക്കാന്‍ ദേശാഭിമാനിക്കാരുള്ളതുകൊണ്ട് ആ തെറ്റു ലോകമറിഞ്ഞു. ദീ‍പികയ്ക്ക് അതും പേടിക്കേണ്ടല്ലോ.

  By Blogger മന്‍ജിത്‌ | Manjith, at 11:13 PM  

 • ദേശാഭിമാനിക്കാര്‍ ഇത് കണ്ടില്ലേ ആവോ.

  By Blogger വക്കാരിമഷ്‌ടാ, at 11:54 PM  

 • എന്തായാലും ദീപിക ഭൂപടത്തിനു യോജിച്ച വാര്‍ത്തകള്‍ അതിനു താഴെ തന്നെ ദീപിക കൊടുക്കുന്നുണ്ട്. ലേറ്റസ്റ്റ് വാര്‍ത്ത ഇവിടെ

  ജമ്മു കാശ്‌മീരില്ലാത്ത ഭൂപടം പിടിച്ചെടുത്തത് വാര്‍ത്തയാക്കിയ ദീപിക ഇന്ത്യാ ഗവണ്മെന്റ് അംഗീകരിക്കാത്ത മാപ്പിനു താഴെ തന്നെ ആ വാര്‍ത്ത കൊടുക്കുമ്പോള്‍ അതിനെ നമ്മള്‍ എന്തു വിളിക്കണം?

  By Blogger വക്കാരിമഷ്‌ടാ, at 12:16 AM  

 • ദീപികയുടെ അശ്രദ്ദയോ അതല്ല മന‍പൂര്‍വ്വമുള്ള ഒരു പിശകൊ !എന്താണന്ന് മനസ്സിലാവുന്നില്ല.

  By Blogger സഞ്ചാരി, at 2:38 AM  

 • കണ്ണൂസ് പറഞ്ഞ പരസ്യം കണ്ടിരുന്നു.
  എമിറേറ്റ്സ് പോസ്റ്റിന്റേത്. ദേശീയപതാകയുടെ വികലമായ ആവിഷ്കരണം. അശോകചക്രത്തിനു ചുറ്റും "Direct2Door..." എന്നൊക്കെ എഴുതി, കുങ്കുമനിറവും പച്ചനിറവും എന്തോപോലെ വാരിപ്പൂശി, അങ്ങനെ ഒരു പരസ്യം. അതു ചെയ്തവര്‍ ദേശീയപതാകയുടെ ‘സ്കീം’ മാത്രമേ ചിന്തിച്ചുകാണൂ.

  പരസ്യമിട്ട കണ്‍സെപ്റ്റ് ഏജന്‍സിയുടെ വകയാണിന്നത്തെ ക്ഷമാപണം.

  By Blogger .::Anil അനില്‍::., at 4:50 AM  

 • May be by error. Otherwise they would have included Kerala in Vatican map.Bishops nowadays think so and act so.K.M.Mani recently commented about MA Baby's statements and said Kerala is not China.Somebody should tell him Kerala is not vatican also

  By Blogger Radheyan, at 6:58 AM  

 • ഇഞ്ചി പറഞ്ഞതിലും അരവിന്ദ് പറഞ്ഞതിലും രണ്ടിലും കാര്യമുണ്ട്. (ഛായ്! പറഞ്ഞ് കഴിഞ്ഞപ്പോള്‍ ‍ഒരു മാതിരി നെഹൃവിനെപ്പോലെയായല്ലോ)

  നമ്മള്‍ ഭീരുക്കളല്ല എന്ന് എല്ലാ സ്വാതന്ത്ര്യ ദിനത്തിലും പ്രസംഗിച്ചത് കൊണ്ട് മാത്രം കാര്യമില്ല. ചോരപ്പുഴയൊന്നും ഒഴുക്കിയില്ലെങ്കിലും ഇന്റ്ലിജന്‍സ് വിഭാഗങ്ങളേയും ‘റോ’യേയുമൊക്കെ കുറച്ച് അഗ്രസീവ് ആയി ഉപയോഗിച്ച് കൂടെ? തിരിച്ചടിക്കില്ല എന്ന് തോന്നിക്കുന്ന രീതിയിലാണ് പലപ്പോഴും ഇന്ത്യയുടെ പ്രതികരണങ്ങള്‍. ഒരു ഭീകരാക്രമണാമുണ്ടായാല്‍ സമാധാന ചര്‍ച്ചകളെ ബാധിക്കും എന്ന ഉമ്മാക്കി പറയാതെ ഉത്തരവാദിത്തം അതാത് രാജ്യങ്ങളുടെ മേല്‍ ആരോപിക്കുകയും ഉണ്ട് ഉണ്ട് എന്ന് ഇടയ്ക്കിടെ പറയാറുള്ള ആ വ്യക്തമായ തെളിവുകള്‍ നിരത്തുകയും വേണം.മാത്രമല്ല അതിന് മുകളില്‍ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം കാണിക്കുകയും വേണം. യുദ്ധം എന്നല്ല ഉദ്ദേശിച്ചത് പക്ഷേ വഴിയില്‍ നിന്ന് അടി വാങ്ങി പുരയില്‍ കുണ്ട് വെക്കുന്ന സ്വഭാവം കാണിക്കരുത് എന്ന്.

  By Blogger ദില്‍ബാസുരന്‍, at 8:02 AM  

 • ഇന്നത്തെ ദീപികയില്‍ നിന്നുള്ള ഒരു വാര്‍ത്ത. ദീപികയുടെ ഒരേയൊരിന്ത്യയില്‍ കാശ്മീര്‍ ഉണ്ടാവുമോ എന്തോ?

  By Blogger prapra, at 6:01 AM  

 • അവര്‍ എഴുതുന്നതെന്തെന്ന് അവര്‍ തന്നെ അറിയുന്നില്ലാത്തതുകാരണം ഇതൊന്നും അവര്‍ക്കൊരു പ്രശ്‌നമേ അല്ലായിരിക്കും.

  കര്‍ഷകര്‍ക്ക് വേണ്ടി വാദിക്കും, പാടം നികത്തുന്നതിനെപ്പറ്റിയും വാദിക്കും; പാവങ്ങള്‍ക്ക് വേണ്ടി വാദിക്കും, സ്വാശ്രയ മാനേജ്‌മെന്റിനു വേണ്ടിയും വാദിക്കും; പ്രകൃതിയെപ്പറ്റി വാചാലരാകും, ഗ്രാമങ്ങളൊക്കെ നഗരങ്ങളും നഗരങ്ങളൊക്കെ സിറ്റികളുമായുള്ള വികസനത്തെപ്പറ്റിയും വാദിക്കും.

  അങ്ങിനെ എന്തിനെപ്പറ്റി പറയാനും ദീപിക തയ്യാര്‍. മൊത്തം കണ്‍‌ഫ്യൂഷനാണ് അവര്‍ക്ക്. ഒരറ്റത്ത് ഹാരിസ് കുഞ്ഞളിയന്‍, മറുവശത്ത് ഒരുപറ്റം കുഞ്ഞച്ചന്മാര്‍. എന്ത് ചെയ്യും.

  By Blogger വക്കാരിമഷ്‌ടാ, at 6:26 AM  

 • കണ്ണൂസ്‌
  ചവിട്ടിയാൽ പോര. നിയമം അനുസരിച്ച് 6 വർഷം വരെ ലഭിക്കാം.

  By Blogger കൈപ്പള്ളി, at 7:01 AM  

 • രണ്ട് വര്‍ഷം മുന്‍പ് ഗൂഗിളില്‍ about india എന്ന് തിരഞ്ഞ് നോക്കിയപ്പോള്‍ ആദ്യം കിട്ടിയ പേജ് ഇതാണ്
  https://www.cia.gov/cia/publications/factbook/geos/in.html
  ജമ്മു കാശ്മീര്‍ ഇല്ലാത്ത ഇന്ത്യ.
  ഇന്ത്യാവിഷന് ഞാന്‍ ഇ-കത്തയച്ചു, അവരുടനെ എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞു തന്നൂ,
  “തര്‍ക്കത്തില്‍ കിടക്കുന്ന അന്താരാഷ്ട്ര ബോര്‍ഡര്‍ ആയതു കൊണ്ടാണ് അങ്ങനെയെന്ന്.”
  പക്ഷേ അത് ഇന്ത്യയിലെടുത്ത് റീ പബ്ലിഷ് ചെയ്യുമ്പോള്‍ ശരിയാക്കി വച്ചിലെങ്കില്‍ പണികിട്ടുമെന്നും പറഞ്ഞൂ അവര്‍!!

  By Blogger പച്ചാളം : pachalam, at 7:40 AM  

 • കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മനോരമ കോടതി കയറി, ബാലരമ “മാപ്പിട്ടു“ വെള്ളം കുടിച്ചു - ദേശാഭിമാനിക്കാരുള്ളതു കൊണ്ടാണ് അത്‌ - ദീപികയ്ക്ക്‌ അത്‌ പേടിക്കണ്ട എന്നൊക്കെയുള്ള കമന്റുകള്‍ കണ്ടതുകൊണ്ടാണ് ഇതെഴുതുന്നത്‌.
  ഇതിന് ഒരു കാണാപ്പുറമുണ്ട്‌. അതൊന്നു തുറന്നു വച്ചോട്ടേ?


  ഇപ്പറഞ്ഞതിനെല്ലാം നേരേ വിപരീതമായി, “ബാലരമയ്ക്കെതിരെ യാതൊരു ആക്ഷനും ഉണ്ടായില്ലെ“ന്നും “ചെറിയൊരു അനക്കമുണ്ടായതു തന്നെ വളരെ വൈകിയാണെ“ന്നും ചിലര്‍ക്ക്‌ അഭിപ്രായമുണ്ട്‌. മാത്രമല്ല, അത്‌ ഒരു പക്ഷേ ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ളതായതുകൊണ്ടായിരിക്കാമെന്നും മുസ്ലീങ്ങളുടേതായിരുന്നെങ്കില്‍ സമീപനം വ്യത്യസ്ഥമായിരുന്നേനെ എന്നും അവര്‍ക്കു പരാതിയുണ്ട്‌. താഴെപ്പറയുന്ന പരാമര്‍ശം ശ്രദ്ധിക്കുക.


  The case of a non-Muslim magazine (Christian-owned, to be exact) presents a fine contrast. Balarama, a children's magazine in the Malayalam regional language, part of the largest-circulation daily paper, the Malayala Manorama group, printed a similar map as part of an illustrated series. Although some newspapers reported the incident, no immediate action was taken. Had it been a Muslim publication, experience shows that copies of the magazine would have been immediately confiscated and editors put behind bars. Only several days later was a case brought against the magazine, and even that was on a private petition; the state took no action whatsoever.

  പലപ്പോഴും മാപ്പുകളില്‍ കാശ്മീര്‍ ഇല്ലാതെ വരുന്നതിന്റെ കാരണവും വിശദീകരിക്കപ്പെടുന്നുണ്ട്‌.

  Maps used throughout the world show Kashmir as either disputed territory or belonging to Pakistan. Many of the maps used by the Indian media and organizations, including various official and popular publications, show the same, as they usually come from such international sources rather than official Indian ones, either because the foreign ones are better quality or because they are easily available , for example through the Internet.

  കൂടുതല്‍ വായനക്ക്‌ ഇനിപ്പറയുന്ന വെബ്‌പേജ്‌ സന്ദര്‍ശിക്കുക.

  http://www.muslimedia.com/ARCHIVES/special99/kash-kargil.htm

  By Blogger കാണാപ്പുറം, at 7:27 AM  

Post a Comment

Links to this post:

Create a Link

<< Home