പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Wednesday, December 20, 2006

ജോജോയ്ക്ക് വിധി കല്‍‌പിച്ച മലയാളം പത്രങ്ങള്‍

പത്രങ്ങളുടെ വിശ്വാസ്യത അളക്കാന്‍ പറ്റിയ ഒരു ഉഗ്രന്‍ സംഭവമാണല്ലോ ജോജോ വധശിക്ഷയില്‍ക്കൂടി നമ്മള്‍ ഇന്ന് കണ്ടത്. എന്തൊക്കെയായിരുന്നു, ഭാവന. സ്വന്തം നേതാവിനെ പൊക്കാനും പുകഴ്ത്താനും പത്രക്കാരൊക്കെ പെട്ട പാട്. മംഗളം മാത്രം ഒരു അപവാദമായി.

നമുക്ക് ഒന്നൊന്നായി നോക്കാം.

ഇതാ ദീപികയുടെ വക.

ഇസ്ലാം മതവിശ്വാസിയല്ലാത്ത ഒരാള്‍ മദീനയില്‍ പ്രവേശിച്ചാല്‍ നാലുമുതല്‍ ആറ് മണിക്കൂറിനുള്ളില്‍ തൂക്കിക്കൊല്ലണമത്രേ. ഇന്ന് മൊത്തം ഇരുന്ന് ഗൂഗിള്‍ ഗവേഷണം നടത്തി. അവിടെ അങ്ങിനെ പ്രവേശിച്ചവരില്‍ ചിലരുടെയൊക്കെ കുറിപ്പുകള്‍ കണ്ടു. ഫൈനടച്ച് വിടുക, ഇനി ഇങ്ങോട്ട് വന്നേക്കരുതെന്ന് താക്കീത് കൊടുത്ത് വിടുക ഇതൊക്കെയേ ഗൂഗിളില്‍ കണ്ടുള്ളൂ (ശരിക്കുള്ള നിയമം അറിയില്ല കേട്ടോ). പക്ഷേ ദീപിക സൌദി നിയമം കോട്ടയത്തിരുന്ന് ഉണ്ടാക്കി- നാലുമുതല്‍ ആറു മണിക്കൂറിനുള്ളില്‍ വധശിക്ഷ.

പിന്നെ താഴോട്ട് നോക്കിക്കേ. ഉമ്മന്‍ ചാണ്ടിയും വയലാര്‍ രവിയുമൊക്കെ പെടാപാട് പെടുന്ന കാഴ്ചയാണ്. അവസാനം അവരൊക്കെ നാട്ടിലിരുന്ന് സൌദി ഗവണ്മെന്റിനോട് പറഞ്ഞു, ജോജോ കുറ്റക്കാരനല്ല എന്ന്. സൌദി ഗവണ്മെന്റ്, “ഓ അപ്പഡിയാമാ” എന്ന് പറഞ്ഞ് ജോജോയെ അങ്ങ് വിട്ടു. ഹോ, ബുഷിനുപോലും സൌദി ഗവണ്മെന്റിനെ അത്രയ്ക്കങ്ങ് കണ്‍‌വിന്‍സ് ചെയ്യാന്‍ പറ്റിയിട്ടില്ല-പക്ഷേ നമ്മുടെ ചാണ്ടിസാറും രവിസാറും അഹമ്മദ് സാറുമൊക്കെ ആരാ പാര്‍ട്ടികള്‍...

ഇനി ക്രെഡിറ്റ് വീതം വെയ്പ്:ശ്രീ രവിസാര്‍ ഇതൊക്കെ ചെയ്തത് തന്നെ? ആണെന്നോ അല്ലന്നോ പറയാന്‍ പറ്റില്ല. കാരണം ഇതൊക്കെ പറഞ്ഞിരിക്കുന്നത് ദീപികയല്ലേ. ചിലപ്പോള്‍ ജോജോ പറഞ്ഞതനുസരിച്ച് വധശിക്ഷ തന്നെ കൊടുക്കുമെന്ന് വിചാരിച്ച് രവിസാര്‍ കാര്യമായി ഇടപെട്ട് കാണും. സംഘര്‍ഷഭരിതം തന്നെയായിരുന്നിരിക്കും ഇന്നലെ അദ്ദേഹത്തിന്. പക്ഷേ അദ്ദേഹം ഇവിടിരുന്ന് ജോജോ കുറ്റക്കാരനല്ല എന്നൊക്കെ എങ്ങിനെ സൌദിയെ ബോധ്യപ്പെടുത്തും എന്നൊരു സംശയം. എന്തായാലും ദീപിക ഒരു ആക്ഷന്‍ സിനിമ കാണുന്ന രീതിയില്‍ എഴുതിയിട്ടുണ്ട്.

ദീപിക ഇങ്ങിനെയാണെങ്കില്‍ മനോരമ ഇതിനപ്പുറം. പക്ഷേ പഴയ ലക്കങ്ങള്‍ കിട്ടുന്ന സംവിധാനം ഇല്ലാത്തതുകാരണം ലിങ്കൊന്നും കൊടുക്കാന്‍ പറ്റുന്നില്ല.

മാതൃഭൂമിയെന്താ മോശമാണോ.


ജോജോ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രീ അഹമ്മദിനും ശ്രീ രവിക്കും കഴിഞ്ഞത്രേ. അതെങ്ങിനെയെന്ന് എനിക്കിപ്പോഴും പിടികിട്ടുന്നില്ല.

പക്ഷേ ഇതിനിടയ്ക്കും മംഗളം സംയമനം പാലിച്ചു. ഇന്നലത്തെ മംഗളം വാര്‍ത്ത:എന്നിട്ട് ഇന്ന് ബാക്കിയെല്ലാവര്‍ക്കും കണക്കിന് കൊടുക്കുകയും ചെയ്തു. ഇന്നത്തെ മംഗളം വാര്‍ത്ത (ലിങ്കിവിടെ):


ഷാജുദ്ദീനേ, സ്തുതിയായിരിക്കട്ടെ. അടിപൊളി.

(ദേവസ്വം ബോര്‍ഡ് പ്രശ്നമായാലും ഹാരിസണ്‍ മലയാളം പ്രശ്നമായാലും ജയകൃഷ്ണന്‍ വധക്കേസിലെ സര്‍ക്കാരിന്റെ കളികളായാലും ജോജോയുടെ പ്രശ്നമായാലും ഇപ്പോള്‍ കുറച്ചെങ്കിലും വിശ്വസിക്കാവുന്ന വാര്‍ത്തകളും നല്ല അവലോകനങ്ങളും വരുന്നത് മംഗളത്തിലാണെന്ന് തോന്നുന്നു-എന്റേത് മാത്രമായ ഒരു നിരീക്ഷണം).

തോമസ് ചാണ്ടി ഉള്ള കാര്യം പറഞ്ഞും മുതലെടുത്തു (വാര്‍ത്തയുടെ ലിങ്ക് ഇവിടെ)സൌദി ഗവണ്മെന്റിന്റെ പ്രതികരണവും മംഗളം പറഞ്ഞിട്ടുണ്ട്-ഇവിടെ

സംഗതി മണ്ടത്തരം പറ്റി എന്നറിഞ്ഞപ്പോള്‍ കേരള കൌമുദി ഉള്ളകാര്യം ഇന്ന് പറഞ്ഞു. പക്ഷേ ദീപികയും മനോരമയും അങ്ങിനെയൊരു കാര്യം നടന്നതേ അറിഞ്ഞിട്ടില്ല, ഇന്ന്.

ഒരു പ്രവാസിയ്ക്ക് ഒരു പ്രശ്‌നം പറ്റി എന്നറിഞ്ഞപ്പോള്‍ നമ്മുടെ നേതാക്കളും മന്ത്രിമാരും ഉടന്‍ തന്നെ നല്ല രീതിയില്‍ പ്രതികരിക്കുകയും ആ പ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നത് തികച്ചും അഭിനന്ദനീയം തന്നെ. ചിലപ്പോള്‍ പോലീസ് പിടിച്ച അങ്കലാപ്പില്‍ ജോജോ ഭാര്യയെ വിളിച്ച് ശരിക്കും പേടിച്ച് പറഞ്ഞതുമാവാം. പക്ഷേ ഇത്തരം വാര്‍ത്തകളൊക്കെ കൊടുക്കുന്നതിനുമുന്‍പ് അതിന്റെ നിജസ്ഥിതിയെപ്പറ്റി ഒന്ന് സംശയമെങ്കിലും വരാനുള്ള സിമ്പിള്‍ ഗൂഗിള്‍ ഗവേഷണമെങ്കിലും ഈ പത്രക്കാര്‍ക്ക് നടത്തിക്കൂടെ. അതുപോലെ മന്ത്രിമാര്‍ ചെയ്‌ത കാര്യങ്ങള്‍ ചെയ്തു എന്ന് നല്ല രീതിയില്‍ പറയുന്നതിനപ്പുറം അവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ കൂടി അവരുടെ പേരിലേക്കാക്കിയാല്‍ ജനങ്ങളുടെ പ്രതീക്ഷ കൂടും. അടുത്ത പ്രാവശ്യം ശരിക്കുമൊരു പ്രശ്‌നം പ്രവാസിക്ക് വരുമ്പോള്‍ ഇവര്‍ വിചാരിക്കുന്ന പോലെയും ഇവര്‍ക്ക് പത്രക്കാര്‍ ഉണ്ടാക്കിയ ഇമേജ് പോലെയുമൊന്നും ഇവര്‍ക്ക് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഇപ്പോള്‍ എത്ര പൊക്കത്തില്‍ നില്‍ക്കുന്നോ അത്രയും പൊക്കത്തില്‍ നിന്ന് താഴേക്ക് ഒരു വീഴ്ച വീഴും (മണിയപ്പന്റെ കാര്യത്തില്‍ നമ്മള്‍ അത് കണ്ടു).

എന്തായാലും ഉഗ്രന്‍ ചര്‍ച്ചകള്‍ ബ്ലോഗില്‍ ഇവിടെയും പിന്നൊരിടത്തുകൂടിയുമൊക്കെ (എവിടെയെന്ന് ഇപ്പോള്‍ കിട്ടുന്നില്ല) ഈ പത്രവാര്‍ത്തകള്‍ കാരണം നടന്നു-അതും അധികം ചെളിവാരിയെറിയലുകളില്ലാതെ.

ഈ വാര്‍ത്തയുടെ പൊള്ളത്തരം ആദ്യം അറിഞ്ഞത് ഇവിടുത്തെ കമന്റില്‍ ചിത്രകാരന്‍ ഇട്ട ഈ ലിങ്കില്‍ നിന്ന്. അവര്‍ക്കെല്ലാം നന്ദി.

എന്തായാലും, പത്രങ്ങളെ വിശ്വസിച്ചാല്‍ ഇങ്ങിനെയുമിരിക്കുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.

(ചിത്രങ്ങള്‍ക്ക് കടപ്പാട്, അതാത് പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷന്‍ വാര്‍ത്തകള്‍).

41 Comments:

 • വക്കാ‍രിജി! മുന്നില്‍ താങ്കളുണ്ടെന്ന് നിരീച്ച് ഞാന്‍ നിലം തൊട്ട് സാഷ്ടാംഗം പ്രണമിച്ചു എന്നിട്ട് എഴുന്നേറ്റ് ഇത് ടയ്പ്പുന്നു. ഈ റിപ്പോര്‍ട്ട് എനിക്ക് വളരെ ഇഷ്ടമായി. കലകലക്കന്‍!

  വാര്‍ത്തകളിങ്ങിനെ വന്നും പോയ്ക്കൊണ്ടുമിരിക്കും. പത്രങ്ങള്‍ക്ക് ഇതുപോലെ ഭീമമായ അബദ്ധങ്ങള്‍ പറ്റും. അവിടെ ജോലി ചെയ്യുന്നതും മനുഷ്യന്മാരാണല്ലൊ..തെറ്റു പറ്റാം!പോക്രിത്തരമാണെങ്കിലും. മനോരമയും ദീപികയും ഇത് തെറ്റായിപ്പോയി എന്ന് പറയാന്‍ ഉള്ള സാമാന്യ മര്യാദ കാണിക്കും എന്ന് വിചാരിക്കാം. രണ്ട് ദിവസം കൂടി കഴിയട്ടെ.

  പക്ഷെ അത് കേട്ട ഉടനേ, ചെളിവാരിയെറിയാന്‍ കുറേ നാള്‍ ചെളി സ്റ്റോക്ക് ചെയ്തു വെക്കുന്നവരൊക്കെ ആര്‍പ്പു വിളിച്ച് ചെളി വാരിയെറുന്നത് കാണുമ്പോള്‍ ഒരു സങ്കടം..
  ജോജോയെ വെറുതേ വിട്ടതില്‍ ഇപ്പോള്‍ അവരൊക്കെ സങ്കടപ്പെടുന്നുണ്ടാവും എന്നും!

  By Blogger Inji Pennu, at 4:09 PM  

 • ഹ ഹ ഹ ഇന്നത്തെ ദീപികയും മനോരമയും മാതൃഭൂമിയും ഇന്നലെ ഇങ്ങനെ ഒരു സംഭവം നടന്നതായി അറിഞ്ഞിട്ടു കൂടിയില്ല...പാവങ്ങള്‍! പിന്നെന്തിനാ ഇഞ്ചീ അവര്‍ മാപ്പ്‌ പറയുന്നേ :-) പതാലി എന്ന ബ്ലോഗര്‍ ഇതിന്റെ സത്യാവസ്ഥ ഇന്നലെ തന്റെ ബ്ലോഗില്‍ എഴുതിയത്‌ കണ്ടിരുന്നു. എന്തായാലും ദേശാഭിമാനിയ്ക്കും മറ്റും തല്ലാന്‍ ഒരു വടി കിട്ടി. ബൂലോകത്തും ചില വാഗ്വാദങ്ങള്‍ നടന്നു. ദീപികയില്‍ നിന്ന് വക്കാരിയിട്ട രണ്ട്‌ വാര്‍ത്താശകലങ്ങള്‍ അല്ലാതെ മൂന്നാമതൊരെണ്ണം കൂടി ദീപിക വെബ്‌ സൈറ്റില്‍ ഉണ്ടായിരുന്നു ഇപ്പോള്‍ അതു കാണുന്നില്ല. തികച്ചും നാടകീയമായി എഴുതിയിരുന്ന അതിന്റെ അവസാനത്തെ വരികള്‍ രസകരമായിരുന്നു. "സൗദിയില്‍ ജോജോ ഭാര്യയുടെ അടുത്തേയ്ക്ക്‌ പാഞ്ഞപ്പോള്‍ ഇവിടെ ഉമ്മന്‍ ചാണ്ടി ജോജോയുടെ വീട്ടിലേക്ക്‌ പാഞ്ഞു" എന്ന രീതിയിലായിരുന്നു അവസാന വരി. ഇതു കൊണ്ടൊന്നും തീരും എന്നു കരുതേണ്ട, ഇനിയും കാണാം ഇത്തരം കലാപരിപാടികള്‍.

  By Blogger ഉത്സവം : Ulsavam, at 4:38 PM  

 • വക്കാരീ, ഉഗ്രന്‍, ഉഗ്രോഗ്രന്‍. അവന്മാരെ കൊന്നു കൊലവിളിച്ചിരിക്കുന്നു...

  ഇഞ്ചീ, അക്ഷരത്തെറ്റുപോലെയുള്ള ഒരു തെറ്റല്ല ഇത്. കാള പെറ്റു എന്നുകേള്‍‌ക്കുമ്പോഴേക്കും രാഷ്ട്രീയക്കാര്‍ കയറെടുത്തേക്കാം, എന്നാല്‍ ഒരു രാഷ്ട്രീയക്കാരന്‍ “പശു പെറ്റു” എന്നുപറഞ്ഞാല്‍‌പ്പോലും പത്രങ്ങള്‍ അതിനെ ഒരു കാളപേറിന്റെ സംശയത്തോടെയേ കൈകാര്യം ചെയ്യാവൂ എന്നെനിക്കുതോന്നുന്നു.

  [അമേരിക്കയിലും ഇതു നടക്കാറുണ്ടല്ലോ. ഏറെക്കുറെ ഇതുപോലെതന്നെയുണ്ടായിരുന്ന ജൂഡി മില്ലറിന്റെ ഇറാഖ് റിപ്പോര്‍‌ട്ടിങ്ങ് വായിച്ചുമനം മടുത്തിട്ടാണ്‍ ഞാന്‍ അവരെഴുതിയിരുന്ന പത്രം വാങ്ങാന്‍ ഇനി എന്റെ പണം ചെലവഴിക്കില്ലെന്ന് ഉറപ്പിച്ചത്.]

  By Blogger പാപ്പാന്‍‌/mahout, at 4:58 PM  

 • കൊള്ളാം എല്ലാം നല്ലതുപോലെ അവതരിപ്പിച്ചിട്ടുണ്ട്.

  ഇതും വായിക്കു.

  By Blogger Kaippally, at 7:08 PM  

 • വാര്‍ത്ത എത്ര ചെറുതായാലും അതിനെ എത്രയും പ്രാധാന്യത്തോടെ അവതരിപ്പിക്കുക എന്നുള്ളത് ഇന്നത്തെ ഒരു പ്രവണതയാണ്. ഒരു വാര്‍ത്തയുടെ നിജസ്ഥിതി അറിയാനുള്ള സാവകാശം ലഭിക്കണമെന്നില്ല. ഇനി നിജസ്ഥിതി അറിഞ്ഞിട്ട് പ്രസിദ്ധീകരിക്കനാണെങ്കില്‍ പ്രസിധീകരിക്കാന്‍ വാ‍ര്‍ത്ത ഉണ്ടാവുകയില്ല. വിശ്വസനീയമെന്ന് അവര്‍ കരുതുന്ന സ്രോതസ്സുകളില്‍നിന്ന് അവര്‍ക്കു കിട്ടുന്ന വാര്‍ത്തകള്‍ ഏറ്റവും പെട്ടന്ന് അവതരിപ്പിക്കുക എന്നു മാത്രമേ അവര്‍ ചെയ്യാറുള്ളൂ, സാധിക്കാറുള്ളൂ. പിന്നെ internetഉം google എത്രപേര്‍ക്കറിയാം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
  ഈ പറഞ്ഞ മംഗളം പത്രത്തിലെ ഒരു വാര്‍ത്ത നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. “അമേരിക്കന്‍ സോഫ്റ്റുവെയര്‍ കമ്പനികള്‍ കേരളാക്യമ്പസ്സുകളെ നോട്ടമിടുന്നു”. ഇതായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. അസൂയയോടെ ബാക്കി വായിച്ചപ്പോളാണ് കാര്യം മനസ്സിലാകുന്നത്. ടെക്നോപാര്‍ക്കിലെ US Soft എന്ന കമ്പനിയെക്കുറിച്ചാണ് വാര്‍ത്ത. കേരളത്തിലെ ഒരു സംഭവത്തെക്കുറിച്ച് അറിയാത്തവര്‍ സൌദി അറേബ്യയുടെ നിയമസംഹിത പഠിക്കണമെന്നു പറയുന്നതിലെ വൈരുധ്യം ഒന്നോര്‍ത്തു നോക്കൂ.

  കേവലം ഒരു വാത്തകേട്ട് ഒരു ഫ്ലാഷ് ന്യൂസു കണ്ട് നമ്മള്‍ വികാരം കൊള്ളാതിരിക്കുക എന്നു മാത്രമേ നമുക്കു ചെയ്യാനുള്ളൂ.

  By Blogger N.J Joju, at 7:38 PM  

 • വക്കാരിക്ക്‌ ഇതുവരെ കിട്ടിയ ബിരുദങ്ങളുടെ കൂടെ നമുക്കൊരു ഡോ. ബ്ലോഗാസ്റ്റ്യന്‍ പോള്‍ എന്ന പദവി കൂടെ കൊടുക്കേണ്ടതാണ്‌.

  സൌദിയില്‍ കമാന്‍ഡോ ഓപ്പറേഷന്‍ നടത്തി ജോജോയെ രക്ഷിച്ച പത്രങ്ങളെ എന്തു ചെയ്യാന്‍. നാലു മുതല്‍ ആറു മണിക്കൂര്‍ സമയ പരിധിയാണ്‌ ഏറ്റവും കലക്കിയത്‌ "എട്ടുവീട്ടില്‍ രാഘവന്‍ എട്ടു ഹരിജന്‍ യുവതികളെ തെങ്ങില്‍ കെട്ടിയിട്ട്‌.." (കട ബോ. ബോ.)ഇഫക്റ്റ്‌.

  ചുമ്മാ മിണ്ടിക്ക്‌ ഇമേജ്‌ കൂട്ടിക്കൊടുക്കാന്‍ വിശ്വാസ്യതയെ കൂട്ടിക്കൊടുത്ത പോക്രിത്തരം കയ്യോടെ പൊളിച്ചത്‌ ബൂലോഗത്തിന്റെ സ്വന്തം ഷാജുദീന്‍ ആണല്ലേ. സ്തുതിയായിരിക്കട്ടെ!!

  By Blogger ദേവന്‍, at 8:10 PM  

 • അപ്പോ ഇതിനെ ചൊല്ലി ആ വിചാരത്തിന്റെ ബ്ലോഗില്‍ നടന്ന തല്ലും വര്‍ഗ്ഗീയ ലഹളയും കൊലവിളിയും എല്ലാം വേസ്റ്റായി പോയല്ലോ
  എനിക്കതോര്‍ക്കുമ്പോഴാണ് വിഷമം

  By Blogger Siju | സിജു, at 8:17 PM  

 • വക്കാരീ, സാഷ്ടാംഗ പ്രണാമമാണം...

  ഇത്ത്ര രസത്തില്‍ ഒരു ലേഖനം അടുത്തൊന്നും വായിച്ചില്ല. ഗൊഡ് കൈ! എല്ല്ലാം ആധികാരികം, ആവശ്യമായ ലിങ്കുകളും , ചിത്രങ്ങളും സഹിതം! വക്കാരീ കീ ജയ് !

  By Blogger ഇടിവാള്‍, at 8:38 PM  

 • ഇനി വിചാരത്തിനു, കെട്ടും ബാണ്ടവുമൊക്കെയായി വണ്ടി വിടാം, കഴിഞ്ഞ ആഴ്ച്ച, കല്ലേച്ചി,ഇതിനു സമാനമായ ഒരു പോസ്റ്റിന്റെ കുറ്റിയും പറിച്ചു പോയ പോലെ.

  By Blogger sangeeta, at 8:41 PM  

 • ഇനി വിചാരത്തിനു, കെട്ടും ബാണ്ടവുമൊക്കെയായി വണ്ടി വിടാം, കഴിഞ്ഞ ആഴ്ച്ച, കല്ലേച്ചി,ഇതിനു സമാനമായ ഒരു പോസ്റ്റിന്റെ കുറ്റിയും പറിച്ചു പോയ പോലെ.

  By Blogger sangeeta, at 8:42 PM  

 • vakkaari,
  I really appreciate your effort!
  It was raelly shocking to read those news in yesterday's newspapers and the consequent pandemonium it has created in bloggs too..
  Well done.

  By Blogger അത്തിക്കുര്‍ശി, at 9:14 PM  

 • ദേവേട്ടന്റെ കമെന്റ് ഞാന്‍ പിന്താങ്ങുന്നു.
  ഡോ. ബ്ലോഗാസ്റ്റ്യന്‍ പോള്‍ നല്ല ബിരുദവും പേരും.
  വക്കാരി അസ്സലായി ഈ പോസ്റ്റ്.

  ആ വിചാരത്തിന്റെ പോസ്റ്റില്‍ കയറിയതിന് എന്റെ സഹിഷ്ണുതന്‍ വരെ അവര്‍ തട്ടിപ്പറിച്ചു. പാവം ഞാന്‍. എനിക്കു കുറച്ചു സഹിഷ്ണുത തരുമോ. പ്ലീസ്.

  -സുല്‍

  By Blogger സുല്‍ |Sul, at 9:56 PM  

 • അവനോട്‌ പലപ്പോഴും പറയാറുണ്ട്‌, 10 മാര്‍ക്ക്‌ കിട്ടിയാ അത്‌ മറ്റുള്ളവരോട്‌ പറയുമ്പോ 87 ആക്കരുത്‌ എന്ന്.

  മറ്റൊരിയ്കല്‍ 10 പഠിച്ച ചേച്ചീടെ ഭര്‍ത്താവ്‌, ബി.എഡ്‌ കാരനെന്ന് പറഞ്ഞു.

  പിന്നീടൊരിയ്കല്‍ നാലു സെന്റ്‌ വാങ്ങീട്ട്‌, ഒരേക്കറു വാങ്ങിയെന്ന് പറഞ്ഞു.

  ബി.എ യ്ക്‌ മൂന്ന് തവണ സപ്ലിമന്റ്‌ എഴുതി തോറ്റിട്ട്‌, എം.എസ്‌.സി മാക്സ്‌ ആണെന്ന് പറയുന്ന കേട്ടു.

  ഇത്‌ പോലെ ഒരു സ്ഥിരതയില്ലാതെ വര്‍ത്താമാന്‍ പറഞ്ഞ്‌, നുണ പറഞ്ഞ്‌ നടന്നാ, ജീവിതത്തില്‍ മേലോട്ട്‌ ഒരു കാര്യവും നടക്കില്ലാ എന്നു, ജോലി പോലും ഒരു സ്ഥലത്തും കിട്ടില്ലാ എന്നു പറഞ്ഞിട്ടും ഇപ്പോ എന്തായി?

  ഉയര്‍ന്ന ശമ്പളത്തില്‍, അവന്‍ ഒരു പത്ര റിപ്പോര്‍ട്ടറായി. !!

  (കൊച്ചീലെ ഒരു വന്‍കിട വസ്ത്രവ്യവസായി, (എന്റെ കോളേജ്‌ സുഹൃത്തും കൂടി), ഉല്‍ഘാടന ദിവസത്തേ ഇന്റ്ര്വ്യു പേപ്പറില്‍ വന്നതോര്‍ത്ത്‌ ഞാന്‍ ഞെട്ടി. .....ര്‍ ജപ്പാനില്‍ നിന്നും, കെക്സ്റ്റയില്‍ ഇഞ്ചിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം എടുത്ത്‌.. ലോകം മുഴുവന്‍ മില്ലുകളിലും കേറി ഇറങ്ങി, ഡിസെന്‍ പറഞ്ഞ്‌ കൊടുത്ത്‌ ചെയ്ത്‌ ഇറക്കുന്ന വസ്ത്രങ്ങള്‍... )

  വക്കാരിയേ... ഈ കാണിച്ച ഡെഡിക്കേഷനു ഒരു ഫുള്‍ ആക്ഷന്‍ റൈഫിള്‍ സല്യൂട്ട്‌!!

  ദൈനേ.. ദേഖ്‌..... ആഞ്ഞ്‌ രണ്ട്‌ ചവിട്ട്‌... ഏക്‌ ദോ തീന്‍ ഏക്‌!

  By Blogger അതുല്യ, at 10:03 PM  

 • വക്കാരിയേ തകര്‍ത്തു. പിന്നെ ഉമ്മന്‍ ചാണ്ടിയുടെ കാര്യം എല്ലാവര്‍ക്കും അറിയാവുന്നതല്ലെ. ചന്ദ്രനിലേക്ക്‌ പോകാന്‍ പോലും പുള്ളി ശിപാര്‍ശ്ശ കത്ത്‌ കൊടുക്കുന്ന ആളാണ്‌. ഇനി എങ്ങനെയെങ്കിലും കാര്യം നടന്നാല്‍ ഇന്നലെ കിട്ടിയ പോലത്തെ വാര്‍ത്താ പ്രാധാന്യവും കിട്ടും ഒരു വെടിക്ക്‌ എത്ര പക്ഷികള്‍. പിന്നെ മാതൃഭൂമിയും നിഷേധ വാര്‍ത്ത ഇറക്കിയിട്ടുണ്ട്‌ കൊട്ടോ ഇതാ ഇവിടെ വായിക്കാം

  By Blogger കിരണ്‍ തോമസ് തോമ്പില്‍, at 10:05 PM  

 • ആരാടാ ഇവിടത്തെ ഫ്ലോര്‍ ടൈല്‍ ഒക്കെ ബൂട്ടിട്ടു ചവിട്ടി പൊട്ടിക്കുന്നത്‌?

  By Blogger ദേവന്‍, at 10:07 PM  

 • മാതൃഭൂമി വളരെ നൈസ്‌ ആയി ഒന്നുമറിയാത്ത പോലെ സ്കൂട്ട്‌ ആയി കൊള്ളാം. ഉമ്മന്‍ ചാണ്ടിയ്ക്ക്‌ ബെസ്റ്റ്‌ ടൈം, ഇനി പച്ചവെള്ളം കണ്ടാലും പേടിച്ചോളും :-)

  By Blogger ഉത്സവം : Ulsavam, at 10:19 PM  

 • ലേഖനമപ്പാ :)

  വക്കാരി... ആധികാരികമായി, വസ്തുതകള്‍ നിരത്തി, രസകരമായി എഴുതിയ ലേഖനം.

  By Blogger മുസ്തഫ|musthapha, at 10:20 PM  

 • കലക്കി വക്കാരീ!
  മറ്റേ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ചയില്‍ ദീപികയെ വിശ്വസിക്കാമോ, സൌദിയില്‍ ആരെയെങ്കിലും ഇതിനു മുന്‍പേ ഈ കുറ്റത്തിന് വെട്ടിയിട്ടുണ്ടോ എന്ന് ഞാന്‍ അപ്പഴേ ചോദിച്ചതാ!
  ശോ! ഇത്രേം എത്തിക്സ് ഇല്ലാത്ത ഒരു പത്രങ്ങള്‍!
  എത്ര പേര്‍ക്ക് അനാവിശ്യമായ വെറുപ്പ് തോന്നിക്കാണും സൌദിയോടും, മുസ്ലീം സഹോദരങ്ങളോടും ഈ പന്ന**%$ പത്രങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വായിച്ചിട്ട്?
  ഒരു മാപ്പെങ്കിലും പ്രതീക്ഷിക്കുന്നു. ചെ ചെ!

  By Blogger അരവിന്ദ് :: aravind, at 10:28 PM  

 • ആഹാ..ഈ പത്രങ്ങളെയൊക്കെ വിശ്വസിയ്ക്കുന്നവര്‍ക്ക് അങ്ങനെ തന്നെ വരണം!ഹും!..

  വക്കാരിയേ ലേഖനം തകര്‍ത്തു...ബ്ലോഗിന്‍ങ്ങിന്റെ ഒരാനന്ദം എന്നൊക്കെ പറയുന്നതിതാണ്..സുരേഷ് ഗോപി ഒരു ഷിറ്റു പ്രകടനം നടത്തിയിട്ടു പോയതു പോലെയുണ്ട്..വായിയ്ക്കുമ്പോള്‍ തന്നെ വക്കാരിയ്ക്ക് കീ ജയ് വിളിയ്ക്കണമെന്നൊരു തോന്നല്‍...

  ആഹാ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..ദീപികയാണത്രേ ദീപിക!!!

  By Blogger Aravishiva, at 10:54 PM  

 • നന്നായി വക്കാരീ, വാര്‍ത്ത ഇന്നലെ വായിച്ച് അറിയാതെ ഞെട്ടിപ്പോയതാ. പിന്നെ സൌദി യുടെ നിയമത്തില്‍ വിശുദ്ധ നഗരങ്ങളില്‍ അതിക്രമിച്ചു കടക്കുന്ന അമിസ്ലിംകള്‍ക്ക് വധ ശിക്ഷ വരെ കൊടുക്കാം എന്നുണ്ട്. പക്ഷേ ഇതുവരെ (അറ്റ് ലീസ്റ്റ് കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെങ്കിലും) അങ്ങിനെ ഒരു ശിക്ഷ സൌദിയില്‍ നടന്നതായി അറിവില്ല. 1992 ല്‍ ആണെന്നു തോന്നുന്നു ഹജ്ജ് സമയത്ത് കള്ളപ്പേരില്‍ മക്കയില്‍ കടന്ന ഒരു ബ്രിട്ടിഷ് പൌരനെ പോലീസ് പിടീച്ചിരുന്നു. പക്ഷേ പിന്നീട് വിട്ടയച്ചു. ദീപികയിലെ വാര്‍ത്ത വായിച്ചപ്പോള്‍ തന്നെ ഒരു കല്ലുകടി അനുഭവപ്പെട്ടിരുന്നു. സാമാന്യയുക്തിക്ക് നിരക്കാത്ത എന്തോ ഒന്ന്. എന്തായാലും വക്കാരിക്ക് ഒരു ഹാറ്റ് ഓഫ്!

  By Blogger Physel, at 11:09 PM  

 • വക്കാരീ, ഇതൊക്കെ വായിച്ച് അന്തം വിട്ട് ഇരുന്ന് ഞാന്‍ ആലോചിച്ച് (ഇടയ്ക്കൊക്കെ ചെയ്യാറുണ്ട്) ഒരു കാര്യം കണ്ടുപിടിച്ചു. ബ്ലോഗ് ഒക്കെ വിട്ട്, ഒരു പത്രം തുടങ്ങിയാലോന്ന്. പക്ഷെ, ഭാവന, ഉപയോഗിക്കേണ്ടിവരും. എന്താ പത്രങ്ങളുടെ ഒരു കാര്യം. പിന്നെ എഴുതിവിടുന്നത് കണ്ട് തുള്ളാന്‍ കുറേ ആള്‍ക്കാരും.

  വക്കാരീ, പ്ലീസ് എവിടെയാണെന്നുമെന്താണെന്നുമൊക്കെപ്പറഞ്ഞാലൊരുബ്ലോഗുമഹാരാജാബിരുദംകല്‍പ്പിച്ചുതരാനടിയനൊരുക്കമാണേ.

  By Blogger സു | Su, at 11:16 PM  

 • ഈ സൂവൊക്കെം മറന്നൂ. അന്നല്ലേ ഞാന്‍ ആ വക്കാരീടെ വീടിന്റെ മതിലു കാട്ടി തന്നേ.. പിന്നെ ആ പോളിയോ ന്റെ കാര്യോം..

  (സ്വകാര്യാ... ആ ചെവിയൊന്ന് കാട്ടു.......)

  ആ അവിടെ തന്നെ. ഇന്ന് വക്കാരീ രാജ്മയാ കൂട്ടാന്‍ വച്ചേന്നും കൂടി ഇന്നലെ ഫോണ്‍ ചെയ്തപ്പോ പറഞ്ഞു.. (കുക്കറു കേടായീന്ന്...)

  By Blogger അതുല്യ, at 11:25 PM  

 • Vakkareeee, Its really great..Hearty congatulations!

  By Blogger Ziya, at 11:47 PM  

 • ദേശാഭിമാനിയും വാര്‍ത്ത കൃത്യമായാണ് കൊടുത്തത്. ഇന്നത്തെ പത്രത്തില്‍ മറ്റു പത്രങ്ങളെ ഒന്ന് കൊട്ടിയിട്ടുമുണ്ട്.
  ലിങ്ക് ഇവിടെ
  ലിങ്ക് ഇന്നത്തേക്കുമാത്രമേ ശരിയാവൂ

  By Blogger സജിത്ത്|Sajith VK, at 1:15 AM  

 • ഇഞ്ചിയേ,

  സൂ‍ക്ഷിച്ചെഴുനേല്‍ക്കണേ. പുറകിലായി സാഷ്ടാംഗം നമസ്കരിച്ചു ഞാനും കിടപ്പുണ്ടേ...

  വക്കാരീ, ഗംഭീരം! ഈ അര്‍പ്പണബോധത്തിനു നന്ദി. ബ്ലേഡ്/ലോട്ടറിമരണം റിപ്പോര്‍ട്ടു ചെയ്ത കഴിഞ്ഞ റിപ്പോര്‍ട്ടും അതിഗംഭീരം!

  By Blogger ഉമേഷ്::Umesh, at 1:35 AM  

 • വാക്കാരീ വളരെ നന്നായി. യവന്മാരൊക്കെ ഇതുപോലെ തോന്ന്യാസം വല്ലതുമൊക്കെ പടച്ചെഴുതി വിടുമ്പൊള്‍ അതിരുന്ന് വായിച്ച് ഹോ, അയ്യൊ, ബയങ്കരം എന്നൊക്കെ പറയാന്‍ മാത്രമല്ലാതെ വിശകലനം ചെയ്യാനും, പ്രതികരിക്കാനും, പ്രധിക്ഷേദിക്കുവാനും, ശരിയായിട്ടുള്ളതു വെളിച്ചത്തു കൊണ്ടുവരുവാനും ബ്ലൊഗുകള്‍ ഉപകരിക്കുന്നു എന്നത് (നിങ്ങള്‍ അതിനു വേണ്ടി പ്രയത്നിക്കുന്നു എന്നതും) വലിയ കാര്യമാണ്. വാക്കാരീ ഉമെഷിനും പുറകില്‍ ഞാനുണ്ട് (നിരന്നിരുന്നു നിസ്കരിക്കുന്നു)

  By Blogger Vempally|വെമ്പള്ളി, at 1:52 AM  

 • ഈ ഗവേഷണത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും പതാലിക്കും ഷാജുദ്ദീനും. എന്റെ ജോലി കട്ടെടുത്ത് ചുമ്മാ പേസ്റ്റുക മാത്രം.

  ജോജൂ, വാര്‍ത്ത അവതരിപ്പിക്കുന്ന രീതിയല്ല പ്രശ്‌നം. ഒരു വാര്‍ത്ത ആ പത്രത്തില്‍ അച്ചടിച്ചോ അല്ലെങ്കില്‍ വെബ്‌സൈറ്റിലോ വരുന്നതിനു മുന്‍പ് മിനിമം ഒരാളെങ്കിലും അത് വായിച്ച് നോക്കുമല്ലോ. മദീനയില്‍ അതിക്രമിച്ച് കടന്ന ഒരാളെ നാലു മണിക്കൂറിനും ആറു മണിക്കൂറിനും ഇടയ്ക്ക് തന്നെ വധിച്ചിരിക്കണം എന്ന വരി വായിക്കുമ്പോള്‍ തന്നെ സാധാരണക്കാരന്‍ പോലും “തന്നെ?, ശരിതന്നെ?” എന്നൊന്ന് ചോദിക്കും. അപ്പോള്‍ പിന്നെ ഇത്തരം ലോകകാര്യങ്ങളൊക്കെ ദിവസവും കൈകാര്യം ചെയ്യുന്ന ഈ പത്രക്കാര്‍ക്ക് വെറുതെ ഒരു സെക്കന്റ് ആ ചോദ്യമൊന്ന് അവരോട് തന്നെ ചോദിച്ചുകൂടെ? അങ്ങിനെ ഒരു ചോദ്യം മനസ്സിലുണ്ടായാല്‍, ഓണ്‍ലൈന്‍ എഡിഷനും അതുമിതുമൊക്കെയുള്ള ഇവര്‍ക്ക് ഏതൊക്കെ രീതിയില്‍ ആ സംശയത്തിന്റെ ഉത്തരം നിമിഷങ്ങള്‍ക്കകം കണ്ടുപിടിക്കാം?

  ഒന്നും വേണ്ട, ആധികാരികമല്ലാത്ത വിവരങ്ങളും കിട്ടുമെങ്കിലും, വെറുതെ ഒന്ന് ഗൂഗിളില്‍ തപ്പിയാല്‍ പോലും, “കണ്‍ഫ്യൂഷനായല്ലോ, എന്നാല്‍ പിന്നെ ആ വരി എഴുതണോ?” എന്നൊരു ചിന്ത ഉണ്ടാക്കാനെങ്കിലും അങ്ങിനെ ചെയ്യുന്നതില്‍ക്കൂടി അവര്‍ക്ക് സാധിക്കുമല്ലോ.

  പക്ഷേ അതൊന്നും ചെയ്യാതെ, എങ്ങിനെയും ക്രെഡിറ്റ് കൊടുക്കാന്‍ വാര്‍ത്തകള്‍ പടച്ച് വിടുന്നത് വഴിയും സെന്‍സേഷന്‍ ഉണ്ടാക്കാനുള്ള വെപ്രാളങ്ങള്‍ വഴിയുമൊക്കെയാണ് ഇവരുടെ വിശ്വാസ്യത ഇവര്‍ തന്നെ കുളം തോണ്ടുന്നത്.

  അരവിന്ദ് വിചാരത്തിന്റെ പോസ്റ്റില്‍ പറഞ്ഞതുപോലെ പത്രത്തില്‍ വാര്‍ത്ത വന്നപ്പോള്‍ നമ്മള്‍ അത് വിശ്വസിച്ചു. നമ്മള്‍ അതല്ലാതെ എന്ത് ചെയ്യും? നമ്മള്‍ അങ്ങിനെ അവരെ വിശ്വസിക്കുമ്പോള്‍ ആ ഉത്തരവാദിത്തബോധം അവര്‍ കാണിക്കേണ്ടതല്ലേ. പക്ഷേ അത് പോയിട്ട് ആ വാര്‍ത്ത തെറ്റാണെന്ന് അറിഞ്ഞിട്ട് ഒരു ക്ഷമ പറയാന്‍ പോയിട്ട് ഉള്ള കാര്യം ഉള്ളതുപോലെ കൊടുക്കാന്‍ പോലും ഇതുവരെ മനോരമയും ദീപികയും തയ്യാറായിട്ടില്ല. കേരള കൌമുദിയും മാതൃഭൂമിയും (കിരണിന് നന്ദി) അതെങ്കിലും ചെയ്തു (പത്രത്തില്‍ വരുന്ന ഒരു വാര്‍ത്തയും വിശ്വാസയോഗ്യമല്ല എന്നല്ല-പക്ഷേ അവര്‍ക്ക് വായനക്കാരോടുള്ള ഉത്തരവാദിത്തം എത്ര വലുതാണ് എന്ന് അവര്‍ ചിലപ്പോളെങ്കിലും മറക്കുന്നോ എന്നൊരു സംശയം-അതുപോലെ അവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി വായനക്കാര്‍ക്ക് അവരോടുള്ള വിശ്വാസത്തെത്തന്നെയല്ലേ പലപ്പോഴും അവര്‍ ചൂഷണം ചെയ്യുന്നത്?).

  [ഇതിനു മുന്‍പ് എഴുതിയ കേരള കൌമുദിയില്‍ വന്ന സോണി ലാപ്‌ടോപ്പുകള്‍ക്ക് വില്ലനായി തോഷിബ എന്ന വാര്‍ത്ത, വെറുതെ ഒന്ന് ഗൂഗിളില്‍ ഒരഞ്ച് മിനിറ്റ് തപ്പിയാല്‍ ഒഴിവാക്കാവുന്ന തലക്കെട്ടും നേരായ രീതിയില്‍ കൊടുക്കാമായിരുന്ന വാര്‍ത്തയുമായിരുന്നു. മേശപ്പുറത്ത് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഒന്നും ഇല്ലാത്തതുകൊണ്ടല്ലോ അവര്‍ അങ്ങിനെപോലും ചെയ്യാതിരിക്കുന്നത്?]

  അപ്പോള്‍ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. നമ്മുടെ നാട്ടില്‍ പത്രങ്ങളുള്ളിടത്തോളം കാലം ഈ ബ്ലോഗില്‍ ആശയദാരിദ്ര്യമൊന്നും ഉണ്ടാകില്ല എന്ന് തന്നെ തോന്നുന്നു :)

  By Blogger myexperimentsandme, at 12:02 PM  

 • വക്കാരീജി വാര്‍ത്ത ഇന്നലെത്തന്നെ വായിച്ചിരിന്നു, തിരക്കില്‍ കമന്‍റാന്‍ പറ്റിയില്ല. ഇന്നത്തെ മനോരമയില്‍ വാര്‍ത്ത ഒരല്പം തിരുത്തലോടെ ഇറക്കിയിട്ടുണ്ട്‌.

  By Blogger സുഗതരാജ് പലേരി, at 3:21 AM  

 • ഈ വിഷയത്തെക്കുറിച്ച് ഇത്രയും ചര്‍ച്ച നടന്നതില്‍ സന്തോഷം. ഇതൊക്കെ നമ്മുടെ പത്രസുഹൃത്തുക്കളില്‍ കുറെപ്പേരെങ്കിലും കണ്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
  പിന്നെ ഇതു സംബന്ധിച്ച എന്‍റെ പോസ്റ്റ് കണ്ടിട്ടില്ലാത്തവര്‍ക്കായി ലിങ്ക് താഴെ കൊടുക്കുന്നു.

  http://justinpathalil.blogspot.com/2006/12/blog-post_20.html

  By Blogger പതാലി, at 4:16 AM  

 • സുഗതരാജേ, പതാലീ, നന്ദി. പതാലിയുടെ പോസ്റ്റിന്റെ ലിങ്ക് ഈ പോസ്റ്റിന്റെ തന്നെ അവസാനം കൊടുത്തിട്ടുണ്ട്. മനോരമയുടെ തിരുത്ത് വായിച്ചില്ല. വൈകിയാണെങ്കിലും തിരുത്താന്‍ മനസ്സ് കാണിച്ചല്ലോ. കൊള്ളാം.

  By Blogger myexperimentsandme, at 4:24 AM  

 • വക്കാരീ
  മനോരമയില്‍ വന്നത് തിരുത്തായിരുന്നില്ല. എന്റെ മകനെ രക്ഷിച്ചത്’ഉമ്മന്‍ ചാണ്ടി സാറിന്റെ’ ശ്രമം കൊണ്ടാണെന്ന് തനിക്കുറപ്പുണ്ടെന്ന് ജോജോയുടെ അച്ചനെ കൊണ്ടു പറയിച്ചതായിരുന്നു. എന്റെ മകന്റെ ജീവന്‍ കൊണ്ടു കളിക്കരുതേ എന്ന് ആ പാവത്തിനെ കൊണ്ടു പറയിച്ചിട്ടുമുണ്ട്.
  നല്ല വാക്കുകള്‍ക്കു നന്ദിയും അറിയിക്കുന്നു

  By Blogger ഷാജുദീന്‍, at 10:56 PM  

 • വക്കാരി, ഇന്നാ ഇതെല്ലാം വായിച്ചത്. നമിച്ചു. കുമ്പിട്ടു, ആശിര്‍വദിക്കൂ.

  ഷാജുദീനെ, താങ്കളെ പോലുള്ള പത്രപ്രവര്‍ത്തകരേയാണു നാടിന്നു ആവശ്യം

  By Blogger കുറുമാന്‍, at 11:07 PM  

 • വക്കാ‍രി... exellent !!!
  ജൊജൊ പ്രശ്നം ശാസ്ത്രീയമായി വിശകലനം ചെയ്ത പോസ്റ്റിന്‌ അഭിനന്ദനങ്ങള്‍ !!!

  By Blogger chithrakaran ചിത്രകാരന്‍, at 11:34 PM  

 • വക്കാരി എനിക്ക് ഒരു സംശയം.ഈ ഗവേഷണമൊക്കെ നടത്താന്‍ ഇതിന് മാത്രം സമയം എവിടെന്നാ?ആകെ 24 മണിക്കൂറല്ലെ ഒരു ദിവസത്തിനുള്ളൂ.ഇനി വക്കാരിക്ക് പ്രത്യേകമായി വല്ല കൂടുതല്‍ സമയവും അനുവദിച്ച് തന്നിട്ടുണ്ടോ?

  ഇത് എന്തായാലും വേണ്ടതായിരുന്നു.കാള പെറ്റെന്ന് കേട്ട് കയറെടുക്കുന്ന മലയാള പത്രങ്ങല്‍..നാണക്കേട്. ആ വിചാരത്തിന്റെ ബ്ലോഗില്‍ എന്തു പുകിലായിരുന്നു..!വെറുതെ മതങ്ങളേയും വലിച്ചിഴച്ച്..ശ്ശെ! മോശം..

  പത്ര ഗവേഷണം ഇനിയും തുടരട്ടെ.അടുത്തതിനായി കാത്തിരിക്കുന്നു.

  ഓ:ടോ;ആ പ്രൊഫൈലിന്റെ ബാക്കി ഞാന്‍ വനിതാ ലോകത്തില്‍ കണ്ടു.
  ചില സിനിമാ നടിമാരുടെ പോലെ ...
  ശരിക്കും ഇങ്ങനെ തന്നെയാണോ?

  By Blogger അനംഗാരി, at 3:38 PM  

 • This comment has been removed by the author.

  By Blogger കുടുംബംകലക്കി, at 4:48 AM  

 • ശതകോടീശ്വരന്‍ എന്നതിന് ശതകോടികള്‍ കൈവശം ഉള്ളവന്‍ എന്നല്ലേ അര്‍ത്ഥമുള്ളൂ-ശതകോടികളുടെ ഈശ്വരന്‍-? അങ്ങനെ ശതകോടികള്‍ കൈവശമുള്ളവരുടെ പട്ടികയില്‍ 745ഉം 950ഉം സ്ഥാനത്ത് വന്നവരെപ്പറ്റിയല്ലേ വാര്‍ത്ത?
  അതിലെ തെറ്റ് മനസ്സിലായില്ല. സഹസ്രകോടീശ്വരന്‍ സഹസ്രകോടികള്‍ കൈവശം ഉള്ളവന്‍. അതു വേറൊരു പട്ടികയായിരിക്കും.

  By Blogger മൂര്‍ത്തി, at 6:05 AM  

 • മിയാ കുള്‍പ. ഞാന്‍ തെറ്റായി മനസ്സിലാക്കി. മൂര്‍ത്തി പറഞ്ഞതാണു ശരി. billionaire ക്ക് ഇപ്പോള്‍ അമേരിക്കന്‍ അര്‍ത്ഥമാണ് പിന്തുടരുന്നത്. ക്ഷമിക്കുക.

  By Blogger കുടുംബംകലക്കി, at 1:52 AM  

 • മനോരമ ഓണ്‍ലൈന്‍ പ്രചാരത്തെപ്പറ്റി നടത്തിയ പരസ്യത്തെപ്പറ്റി കിട്ടിയ മെയില്‍:
  Why Manorama is a successful organisation
  Dear Sir
  I hope you have seen the advertisement published in Manorama daily on 10.06.2007, claiming that Manorama online is the 4 th most popular online newspaper in the world, next only to The New York Times, The Washington Post and USA Today. I intend to present some related information that will help you to evaluate the veracity of their claim.
  Manorama site is in Malayalam and Malayalam is spoken by just about 3- crore people in a world population comprised of 600 crores. That is to say, Malayalam speaking people constitute just 0.005 percent of the world population. Moreover, if you consider the internet penetration among the Malayalees, the percentage will be less than 0.0005 even. If it's so, 'huh', a publication read by 0.0005% of people getting the fourth rank in the world in terms of popularity!!
  Also, there are languages with online newspapers, like Chinese, Japanese, Hindi etc in the world, spoken by people numbering say 50 crores or 150 crores. How is it that none of them are there even in the top 90 ranks as given in Alexa.com? More than that, Manorama's claim will be true only if their online edition is read by Hindi/Chinese/Japanese people also! So it is just an absurd exaggeration intended to mislead the readers and advertisers.
  This ranking is not at all a credible, international ranking. Nor, it is an automatic ranking in which all news sites are included.
  Manorama of April 17th had published a page-one report with a claim that it is the 8th most popular online newspaper in the world. Within a very short span of 55 days, the rank has jumped from 8 th to 4th. At this rate Manorama is likely to become the world's MOST POPULAR online newspaper in another 55 days!
  That news report contained reference to the effect that alexa. Com is doing the ranking. Even presuming it is a credible institution, what is the basis of reporting that a language site with 0.005 % readers in the world can hold the fourth rank? Even if all the three crore Malayalees go online every day and read Manorama it is simply impossible get even the 100th rank.
  As I was surprised by the unbelievable tall claim of Manorama, I had gone into the technical facts about it. I wrote to alexa. Com asking why another Indian online paper ie Eenadu of Andhra, which has a better alexa ranking than Manorama is not even seen in this ' popularity rank list' of newspaper sites were Manorama claims a fourth place. Alexa has given a clear answer and it nails the unprincipled, baseless boasting of Manorama. This ranking is done only among those sites that register themselves in a directory listed by the website http://www.dmoz.org. They call this the Open Directory Project. Any site can apply for inclusion in that directory but there is no guarantee that your site will be included. Their report follows…
  "…. While the ODP is comprehensive in scope and coverage, we care a great deal about the quality of the ODP, and pride ourselves on being highly selective. We don't accept all sites, so please don't take it personally should your site not be accepted. Our goal is to make the directory as useful as possible for our users, not to have the directory include all (or even most) of the sites that could possibly be listed or serve as a promotional tool for the entities listed. "
  So, it is like this. You join a group where many has not joined, then rank yourself and claim that you are second or third in the whole population. This is a blatant deception which a respected news organisation should never do.
  Let me come to my last point. For newspapers, they have an official and authentic organisation called Audit Bureau of Circulation to certify circulation. There is no such thing in the cyber world. Alexa.com is a wing of a private commercial institution called Amazon which is engaged in e- marketing. Of course alexa. com has a system of evaluating the reach of websites. By electronic means it counts the number of times pages in a website is visited. This is not a fraud operation like what Manorama is doing but even this is not authentic. Statistics of hits- that is what a page visit is called in their language- is misleading.
  The sites with a lot of pages will be shown as having innumerable visitors, than those sites with less number of pages. To put it in simple terms, if ten thousand persons visit a site which has twenty channels, the hits will be, ten thousand into twenty, which makes 2 lakhs. But, if the same number of persons visit another site which has only 5 channels, their hits will only be 50000. So, it is clear that this is not a measurement of popularity, but is a measure that can be used to mislead potential advertisers.
  Of course, these are the times when your success is measured by the unscrupulousness you can show in cheating your customers. Surely, Manorama is a very successful organisation.
  Thank you, please make sure that your colleagues too come to know about these things.
  Regards
  L.Narayanan, Thrissur

  By Blogger കുടുംബംകലക്കി, at 4:33 AM  

 • പതിവു പോലെ വൈകിയെത്തിയെങ്കിലും
  ഒരു പാടു പേരെ ഒരുമിച്ചു കാണാനായതില്‍ സന്തോഷം.

  പത്രങ്ങള്‍ എപ്പോഴും ഇങ്ങനെയാണ്...
  വരിയുടക്കപ്പെട്ട ഒരു ഷണ്ഡസമൂഹമാണ് വായനക്കാര്‍‍ എന്നുള്ളതാണ് പൊതുവെ പത്രങ്ങളുടെ ഒരു അബദ്ധധാരണ!

  എന്തും തൊണ്ട തൊടാതെ വിഴുങ്ങുന്ന പ്രതികരണശേഷി നഷ്ടപ്പെട്ടവര്‍...

  വക്കാരീ സാന്‍...
  ഇതു ഉചിതമായിരിക്കുന്നു...
  ഷാജുദീനും, പതാലിക്കും അഭിനന്ദനങ്ങള്‍...

  By Blogger സൂഫി, at 5:16 AM  

 • This comment has been removed by the author.

  By Blogger പൊൻകുരിശു തോമാ, at 5:47 PM  

 • ഓ.ടോ..ഇത് പോസ്റ്റാന് വേറെ സ്ഥലം കണ്ടില്ല
  കേരളകൗമുദിയുടെ മന്ത്രവാദം
  http://keralakaumudi.com/news/071207M/india.shtml#2
  ഇങ്ങനെയും വിവരക്കേട് എഴുതാന് കഴിയുമോ?

  By Blogger പൊൻകുരിശു തോമാ, at 5:48 PM  

Post a Comment

<< Home