പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Monday, July 06, 2009

ദേശാഭിമാനിയുടെ നല്ല ചൂടുള്ള പട്ടി!

വാർത്ത കൌതുകമാകണമെങ്കിൽ ദേശാഭിമാനി തന്നെ പറയണം!

അറിഞ്ഞില്ലേ? അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു് ഒരുത്തൻ 68 പട്ടികളെ തിന്നെന്നു്! അതും വെറും പത്തു മിനിറ്റിൽ!

ദേശാഭിമാനി ഇതു വരെ അമേരിക്കയെപ്പറ്റി പറഞ്ഞിട്ടുള്ള ഒരു വാർത്ത പോലും കടുകിടെ തെറ്റിയിട്ടില്ല. അപ്പോൾ ഇതു ശരിയാകാതെ വഴിയില്ല.
എന്നാലും പത്തു മിനിറ്റിൽ 68 പട്ടികൾ! ജീവനുള്ളവയെയാണോ ചത്തവയെയാണോ എന്നു വാർത്തയിലില്ല. അതുങ്ങളുടെ കുടലും പണ്ടവും എല്ലാം തിന്നോ അതോ പാചകം ചെയ്ത പട്ടിമാംസം മാത്രമേ തിന്നുള്ളോ? അതും ദേശാഭിമാനിക്കറിയില്ല.

വാർത്തകൾ വളച്ചൊടിച്ചു മാത്രം പ്രസിദ്ധീകരിക്കുന്ന കുത്തകമാദ്ധ്യമം സീയെന്നെന്നിൽ നോക്കാമെന്നു കരുതി. ദാ കിടക്കുന്നു...പഹയൻ തിന്നതു ഹോട്ട് ഡോഗ് ആണു്! അല്ലാതെ ചത്ത പട്ടിയൊന്നുമല്ല. ഈ അമേരിക്കക്കാരുടെ ഒരു കാര്യം!

ദേശാഭിമാനിയ്ക്കാണെങ്കിൽ ഈ അമേരിക്കൻ ഇംഗ്ലീഷ് തീരെ വശമില്ല. ഓരോ വാക്കായി തർജ്ജമ ചെയ്താണു തഴക്കം. പണ്ടു റഷ്യനും ഇപ്പോൾ ചൈനീസും മാത്രമേ തർജ്ജമ ചെയ്യാറുള്ളൂ. അതൊക്കെ എന്തു നല്ല ഭാഷകൾ! ഹോട്ട് ഡോഗ് എന്നു പറഞ്ഞാൽ അർത്ഥം ചൂടുള്ള പട്ടി എന്നു തന്നെ ആയിരിക്കും.

സ്പസീബ, തവാറീഷ് ദേശാഭിമാനീ...

Labels: , ,

19 Comments:

 • എന്തുമാത്രം പട്ടികളെ ഞാന്‍ തിന്നിട്ടുണ്ടെന്നോ!

  ഇങ്ങനെ പട്ടി തീറ്റ കൊണ്ടാണൊ എന്തോ എന്റെ ക്രെഡിബിലിറ്റി പോയത്.

  By Blogger ജിവി/JiVi, at 9:04 AM  

 • സത്യമായും പത്രങ്ങളിൽ നിന്നും ന്യൂസ് എഡിറ്റേർസ് എന്ന വർഗം തികച്ചും അപ്രത്യക്ഷമായി എന്നു തോന്നുന്നു! റൺ‌വേ ആണെന്നു തെറ്റിധരിച്ച് ഒരു ബോയിംഗ് വിമാനം റ്റാക്സി വേ (വിമാനങ്ങൾക്ക് റൺ‌വേയിലേക്ക് വരാനും പോവാനുമുള്ള വഴി)യിൽ അപകടം കൂടാതെ ഇറങ്ങിയത് മുമ്പൊരിക്കൽ മാധ്യമത്തിൽ വന്നത് വിമാനം റ്റാക്സികൾക്ക് പോവാനുള്ള വഴിയിൽ അപകടം കൂടാതെ ഇറങ്ങി എന്നായിരുന്നു! പക്ഷേ ആലോചിച്ചിട്ട് അന്തം കിട്ടാത്തത് അതല്ല.ന്യൂസ് എഡിറ്റർ പോട്ടെ, 10 മിനുട്ടിൽ ഇത്രേം പട്ടികളെ തിന്നു എന്നൊക്കെ അടിച്ചു വിടുമ്പോ മിനിമം ഒരു കോമൺസെൻസ് വെച്ച് ആലോചിക്കാൻ കഴിവില്ലാത്തവരാണോ ഈ പത്രങ്ങളുടെയൊക്കെ ഡസ്കിൽ ഇരിക്കുന്നവർ?

  By Blogger Physel, at 9:15 AM  

 • ചിരിച്ചു മതിയായി..
  പത്തുമിനുട്ടില്‍ 68 പട്ടികള്‍. എന്റമ്മേ..

  By Blogger Junaid | ജുനൈദ്, at 11:29 AM  

 • ha ha ha great!

  By Blogger പാമരന്‍, at 5:17 PM  

 • ദേശാഭിമാനിയില്‍ വന്ന തിരുത്ത്

  ഹോട്ട്ഡോഗ് തീറ്റമത്സരത്തില്‍ ലോക റെക്കോഡ്

  ന്യൂയോര്‍ക്ക്: പത്തു മിനിറ്റിനുള്ളില്‍ 68 ഹോട്ട് ഡോഗ്സ് ഇറച്ചി സോസേജുകള്‍ കഴിച്ച് അമേരിക്കക്കാരന്‍ ലോക റെക്കോഡിട്ടു. അമേരിക്കന്‍ സ്വാതന്ത്യ്രദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാര്‍ഷിക തീറ്റമത്സരത്തിലാണ് ജോയ് ചെസ്റ്നട്ട് എന്ന ഇരുപത്തഞ്ചുകാരന്‍ സ്വന്തം റെക്കോഡ് തിരുത്തിയത്. ഇരുപതിനായിരം ഡോളര്‍ സമ്മാനത്തുകയുള്ള മത്സരം ന്യൂയോര്‍ക്കിലെ കോണി ദ്വീപിലാണ് നടന്നത്. ചെസ്റ്നട്ടിന്റെ തുടര്‍ച്ചയായ മൂന്നാംവിജയമാണ് ഇത്. കഴിഞ്ഞവര്‍ഷം 66 ഹോട്ട് ഡോഗ്സ് അകത്താക്കിയാണ് കിരീടം ചൂടിയത്. അറുപത്തിനാലര ഹോട്ട് ഡോഗ് ഭക്ഷിച്ച് ജപ്പാന്‍കാരന്‍ ടകേരു രണ്ടാംസ്ഥാനത്തെത്തി. മത്സരം ഇഎസ്പിഎന്‍ ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് ചാനലുകള്‍ തത്സമയം സംപ്രേഷണംചെയ്തു. 1916ലാണ് ഈ മത്സരം ആരംഭിച്ചത്. 104 കിലോഗ്രാം ഭാരമുള്ള ചെസ്റ്നട്ട് ലോകത്തെ മറ്റു തീറ്റമത്സരങ്ങളിലെയും വിജയിയാണ്. ഇറച്ചിയോ ഇറച്ചിക്കുഴമ്പോ കൊണ്ട് തയ്യാറാക്കുന്ന മാര്‍ദവമുള്ള സോസേജാണ് ഹോട്ട് ഡോഗ്സ്. സവാളയും മറ്റും ചേര്‍ത്ത് ബണ്ണിനകത്ത് വച്ചും അല്ലാതെയും ഹോട്ട് ഡോഗ്സ് പാകം ചെയ്യും. അമേരിക്കയിലും യൂറോപ്പിലും ഏറെ ജനപ്രീതിയുള്ളതാണ് ഹോട്ട് ഡോഗ്സ്. സോസേജിന്റെ പര്യായമായാണ് ഡോഗ് എന്ന പദം ഉപയോഗിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് സോസേജ് പാകംചെയ്ത് വില്‍ക്കുന്നവര്‍ അതില്‍ പട്ടിയിറച്ചി ചേര്‍ത്തതായുള്ള ആരോപണവും ഹോട്ട് ഡോഗ്സ് എന്ന പേര് വരാന്‍ കാരണമായെന്നു പറയപ്പെടുന്നു.

  (തിങ്കളാഴ്ച ഒന്നാംപേജില്‍ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഗുരുതരമായ പിശക് പറ്റിയിരുന്നു. തെറ്റ് പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു- പത്രാധിപര്‍)

  By Blogger ramachandran, at 5:29 PM  

 • ഇതു ദേശാഭിമാനിയെ തകര്‍ക്കാനുള്ള അമേരിക്കന്‍ തന്ത്രമാണ്.

  By Blogger ചങ്കരന്‍, at 6:44 PM  

 • ഹ ഹ

  By Blogger ശ്രീ, at 3:08 AM  

 • HOW COME SUCH A BIG MISTAKE.

  By Blogger അജീഷ് മാത്യു കറുകയില്‍, at 3:28 AM  

 • എന്തായിത് ഉമേഷ്ജീ?
  ദേശാഭിമാനി പറഞ്ഞാല്‍ പറഞ്ഞതാണ്. അതിനെയൊക്കെ ക്വസ്റ്റ്യന്‍ ചെയ്യാന്‍ നടന്നാല്‍ നമ്മുടെ പാര്‍ട്ടിയുടെ ഗതി എന്താകും?
  അമേരിക്കയില്‍ പട്ടികളെ തന്നെയാണ് തിന്നുന്നത്. It is a dog eat dog society എന്നു അമേരിക്കയെ കുറിച്ച് പറഞ്ഞത് കേട്ടിട്ടില്ലേ? ആദ്യത്തേത് അമേരിക്കക്കാരേയും രണ്ടാമത്തേത് ശരിക്കുമുള്ള ഡോഗിനേയും സൂചിപ്പിക്കുന്നതായാണ് കമ്മറ്റി പറഞ്ഞത്.
  സ്റ്റഡി ക്ലാസ്സിന് ഒന്നും കൃത്യമായി വരാറില്ല അല്ലേ?

  ;-)

  By Blogger അരവിന്ദ് :: aravind, at 7:35 AM  

 • മലയാള പത്രപ്രവര്‍ത്തനത്തിലെ ഏറ്റവും മുന്തിയ വങ്കത്തരമായി ഇതുവരെ കേട്ടിരുന്നത് ചന്ദ്രിക പത്രത്തില്‍ വന്ന പോത്തുകള്‍ എത്തിത്തുടങ്ങി, ലീഗ് സമ്മേളനം നാളെ എന്ന കാവ്യഭംഗി ആയിരുന്നു. ആ പോത്തുകള്‍ എവിടെക്കിടക്കുന്നു ഈ പട്ടികള്‍ എവിടെക്കിടക്കുന്നു! നോക്കണം, മുന്‍പേജിലാണ്. സബ്ബന്‍ തൊട്ട് എഡിറ്റര്‍ വരെയുള്ള പരിഷകള്‍ അന്നം തിന്നുന്നവരല്ലാത്ത ഈ പത്രം ശരിക്കും ഇപ്പാര്‍ട്ടിക്കു ചേരും.
  തിരുത്തില്‍ (രാമചന്ദ്രന്‍ പറഞ്ഞതുവെച്ച്) പദത്തിന്‍റെ ചരിത്രം പറഞ്ഞ് ഗുരു ലഘുവാക്കാന്‍ വിഡ്ഢ്യാസുരന്മാര്‍ ശ്രമിക്കുന്നുണ്ട്. ചെങ്കുപ്പായമിട്ട് കൈരളിയില്‍ മാധ്യമങ്ങളെ വിചാരിക്കുന്ന ദേഹം എന്തുപറയുമോ ആവോ.

  By Blogger Calicocentric, at 10:22 AM  

 • "സവാളയും മറ്റും ചേര്‍ത്ത് ബണ്ണിനകത്ത് വച്ചും അല്ലാതെയും ഹോട്ട് ഡോഗ്സ് പാകം ചെയ്യും."
  തിരുത്തും ഒന്നാന്തരം വിവരക്കേടു തന്നെ!

  By Blogger Calicocentric, at 10:30 AM  

 • ഹ.ഹ..ഹ.ഹ.. എനിക്കു വയ്യേ!!!

  By Blogger അപ്പു, at 8:50 PM  

 • ദേശാപമാനി !

  By Blogger ::സിയ↔Ziya, at 10:56 PM  

 • ഹ..ഹ..നല്ല വാർത്ത.

  പലപ്പോളും ടി.വി വാർത്തകൾ കേൽക്കുമ്പോൾ തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്, പല ജേർണലിസ്റ്റുകൾക്കും പൊതു വിജ്ഞാനം തീരെ ഇല്ല.സാമാന്യ ബുദ്ധിയും ഇല്ല.അതിന്റെ ഒരു ഉദാഹരണമാണു ഇപ്പോൾ കണ്ടത്.

  പിന്നെ അതിപ്പോൾ ദേശാഭിമാനിയിൽ ആയതു കൊണ്ട് അതും സി.പി.എമ്മിനെ അടിയ്ക്കാനുള്ള ഒരു വടി ആയി നമുക്ക് ഉപയോഗിയ്ക്കാം , രസിയ്ക്കാം....

  ആശംസകൾ

  By Blogger സുനിൽ കൃഷ്ണൻ(Sunil Krishnan), at 11:26 PM  

 • സവാളയും മറ്റും ചേര്‍ത്ത് ബണ്ണിനകത്ത് വച്ചും അല്ലാതെയും ഹോട്ട് ഡോഗ്സ് പാകം ചെയ്യും."

  തിരുത്തും ഒന്നാന്തരം വിവരക്കേടു തന്നെ!

  കലിക്കോ, തിരുത്തില്‍ എന്താണ് വിവരക്കേട്?

  By Blogger ജിവി/JiVi, at 11:24 AM  

 • ഫോണ്ടല്‍പ്പം വലുതാക്കിയാല്‍ വായിക്കാന്‍ അധികം സ്ട്രയിന്‍ എടുക്കാതിരിക്കാമായിരുന്നു

  By Blogger തെക്കേടന്‍, at 11:07 PM  

 • This comment has been removed by the author.

  By Blogger Jaleel, at 1:25 AM  

 • ഹലോ പുതിയ തമാശ അറിഞ്ഞില്ലേ?

  http://blog.nijumohan.com/2009/08/13/deshabhimani-again/

  By Blogger scorpiogenius, at 4:50 AM  

 • കുട്ടിക്കാലത്ത് തീപ്പട്ടിപ്പടവും സ്റ്റാമ്പും നാണയങ്ങളും ശേഖരിച്ചിരുന്നത് പോലെ ഈയിടെയായി എന്റെ ഒരു ഹോബിയാണ് മാദ്ധ്യമ മണ്ടത്തരങ്ങൾ ശേഖരിക്കൽ. ഉമേഷ്‌ജിയുടെ ഈ ബ്ലോഗിലേക്ക് മുതൽക്കൂട്ടാവും. ഒക്കെയും ദാ ഫേസ്ബുക്കിലെ ഈ ആൽബത്തിലുണ്ട്.

  http://www.facebook.com/media/set/?set=a.1765749711010.101985.1457170099&type=1

  By Blogger നിരക്ഷരൻ, at 12:29 PM  

Post a Comment

Links to this post:

Create a Link

<< Home