പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Thursday, October 05, 2006

മലയാളഭാഷയെ നവീകരിക്കാന്‍ ദീപിക

മലയാല ഭാഷയെയും സംസ്കാരത്തെയും നവീകരിക്കാന്‍ ദീപിക നടത്തുന്ന ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടിന്‍റെ പഴക്കമുണ്ട്. ഇപ്പോള്‍ ഈ ശ്രമങ്ങള്‍ ഉച്ചസ്ഥായിയിലാണ്. ദേ പിടിച്ചോ ഭാഷാ നവീകരണത്തിന്‍റെ ഉദാഹരണം.അടുത്തത് സാംസ്കാരികപരമായ ഇടപെടലാണ്. മരിച്ചവര്‍ സ്വന്തം അവയവങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ടെന്ന് ദീപിക അടിവരയിടുന്നു. ഇല്ലെങ്കില്‍ ചിലപ്പോള്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ടെന്ന് വരും.ഞാന്‍ ദീപികയെ നമിച്ചു!
NB: ഒന്നും രണ്ടു പ്രാവശ്യം വായിച്ചാലേ ആദ്യ സ്റ്റോറിയുടെ ആന്തരികാര്‍ത്ഥം പിടികിട്ടുകയുള്ളൂ! രണ്ടാമത്തെ സ്റ്റോറി നമുക്ക് എളുപ്പം മനസ്സിലാവും. എന്‍‌ജോയ്!!

11 Comments:

 • ഹെഹെഹെ ബെന്നീ

  കാലാവസ്ഥാ റിപ്പോര്‍ട്ട്‌ അടിച്ച വഴി "ഹിമാചല്‍ പ്രദേശില്‍ ആളുകള്‍ തണുപ്പ്‌ മൂലം മരവിച്ച്‌ വലയുന്നു" എന്നതില്‍ തണുപ്പ്‌ എന്ന് എഴുതാന്‍ മറന്നുപോയ കഥ (നടന്നതല്ല) പോലെ ആയി.

  By Blogger ദേവന്‍, at 2:14 AM  

 • "ചിലപ്പോ പഴേ ബംഗാള്‍ മുഖ്യന്റേയും മക്കളുടേയും കാര്യമായിരിക്കും?"

  By Blogger ദേവന്‍, at 2:16 AM  

 • ഹ ഹ ഹ ഹ!
  വെള്ളങ്ങള്‍ക്കും, അപ്പികള്‍ക്കും ശേഷം മലയാള ഭാഷയ്ക്കൊരു മുതല്‍ക്കൂട്ട്,

  “ബസുക്കള്‍”

  കടപ്പാട് ദീപികയോട്, ദീപികയോട് മാത്രം.

  By Blogger ഡാലി, at 2:41 AM  

 • അതു മാത്രമല്ല ഡാലി. ആശുപത്രിക്ക്‌ "മുന്നിലെ" വിട്ടുപോയി!

  By Blogger ദേവന്‍, at 2:44 AM  

 • ഭാഷാപരമായും സാംസ്കാരികമായും ദീപിക നടത്തുന്ന രണ്ട് ഉദാഹരണങ്ങള്‍ ഇപ്പോഴീ പോസ്റ്റിലുണ്ട്. (രണ്ടാമത്തെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ ചേര്‍ത്തതേയുള്ളൂ.)

  വായിക്കുക, അഭിമാനിക്കുക!

  By Anonymous Anonymous, at 2:55 AM  

 • അലവലാതിത്തരം എന്നല്ലാതെ എന്തു പറയാന്‍. ഒരാള്‍ മരിച്ചതും പോരാ അയാളെ പിടികൂടി ശിക്ഷിക്കുമത്രേ..കൊള്ളാം
  വാറ്ത്ത എന്ന് പേരില്‍ ചുമ്മാ ഓരോന്ന് പടച്ചു വിടുന്നു..കമ്പോസ് ചെയ്ത് ഒരു വട്ടമെങ്കിലും വായിച്ചിരുന്നെങ്കില്‍ ഇതൊക്കെ ഒഴിവാക്കാന്‍ പാടില്ലേ

  By Blogger ഉത്സവം : Ulsavam, at 3:46 AM  

 • ബസുക്കള്‍ മാത്രമല്ല “ബസുകാര്‍” എന്നു കൂടിയുണ്ട്. നല്ല ഭാഷ, നല്ല പത്രപ്രവര്‍ത്തനം.

  By Blogger കുറുമാന്‍, at 3:58 AM  

 • ദീപികക്കാരുടെ അശ്രദ്ധയെ ശക്തമായി അപലപിക്കുന്നു.
  കുറുമാനേ, ഇതെവിടെയായിരുന്നു?

  By Blogger Mubarak Merchant, at 4:03 AM  

 • ഘാതകരെ വിഴുങ്ങിയത് ദീപിക ലേഖകന്മാര്‍.

  കൈപ്പള്ളിയെഴുതിയ ലേഖനം ഓര്‍ത്തു പോവുന്നു -- പാവം മലയാളി സ്വലേ എഴുതിയതല്ലേ? ക്ഷമിച്ചു കളയാം, അല്ലേ? :^)

  By Blogger evuraan, at 6:21 PM  

 • :)

  By Blogger P Das, at 10:47 AM  

 • oru padu type cheythu kayattunnathalle. khamichu kala

  By Blogger ravanan, at 11:50 PM  

Post a Comment

<< Home