കൂട്ടക്കൊലയാളി അവതരിപ്പിക്കുന്ന ജനപ്രിയബജറ്റ്
മലയാളത്തിൽ ഏറ്റവും സാങ്കേതികത്തികവുള്ള പത്രം...
അന്താരാഷ്ട്രമാദ്ധ്യമങ്ങളെപ്പോലും അതിശയിക്കുന്ന കാര്യക്ഷമതയോടെ മലയാളികൾക്കു കൃത്യവും സത്യവുമായ വാർത്തകൾ എത്തിക്കുന്ന പത്രം...
ബ്ലോഗുകളും ഇതരമാദ്ധ്യമങ്ങളും വിശ്വാസ്യമല്ല എന്നു നേരെയും തങ്ങളുടെ കൂലിയെഴുത്തുകാർ വഴിയും ഒളിഞ്ഞും തെളിഞ്ഞും പ്രഖ്യാപിക്കുന്ന നമ്മുടെ പത്രം...
അതേ,
ആ മലയാളമനോരമയ്ക്കു് ഇന്നു് ഒരു ചെറിയ തെറ്റു പറ്റി. ഒന്നുമില്ല, ഒരു കൂട്ടക്കൊലക്കേസിലെ പ്രതിയോടു് ഒരു ജനപ്രിയബജറ്റ് പ്രഖ്യാപിക്കാൻ പറഞ്ഞു. അത്രമാത്രം.
വാർത്ത ഇവിടെ. സ്ക്രീൻഷോട്ട് താഴെ.

നന്നേ ചെറിയ തെറ്റു മാത്രം. ആസൂത്രണ കമ്മീഷന് ഡെപ്യൂട്ടി ചെയര്മാന് മോണ്ടെക് സിങ് അലുവാലിയയ്ക്കു പകരം മനോരമ പ്രസിദ്ധീകരിച്ചതു് കൂട്ടക്കൊലയാളിയായ മൊഹീന്ദർ സിങ് പാന്ധറിന്റെ പടം!
ഇനി ആഭ്യന്തരമന്ത്രിയായി വീരപ്പന്റെയും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയി ദാവൂദ് ഇബ്രാഹിമിന്റെയും പടം പ്രതീക്ഷിക്കാം. മനോരമയല്ലേ, ജനം കണ്ണുമടച്ചു വിഴുങ്ങുമല്ലോ...

മലയാളവുമിംഗ്ലീഷും പല വൈചിത്ര്യമോടുടടൻ
നലമായച്ചടിച്ചീടും മലയാളമനോരമ
മലയാളത്തിലേയേറ്റം വില താണുള്ള പത്രിക
വിലസീടുന്നു വിഖ്യാതാ മലയാളമനോരമ.
ആ മലയാളമനോരമയ്ക്കു് ഇന്നു് ഒരു ചെറിയ തെറ്റു പറ്റി. ഒന്നുമില്ല, ഒരു കൂട്ടക്കൊലക്കേസിലെ പ്രതിയോടു് ഒരു ജനപ്രിയബജറ്റ് പ്രഖ്യാപിക്കാൻ പറഞ്ഞു. അത്രമാത്രം.
വാർത്ത ഇവിടെ. സ്ക്രീൻഷോട്ട് താഴെ.
നന്നേ ചെറിയ തെറ്റു മാത്രം. ആസൂത്രണ കമ്മീഷന് ഡെപ്യൂട്ടി ചെയര്മാന് മോണ്ടെക് സിങ് അലുവാലിയയ്ക്കു പകരം മനോരമ പ്രസിദ്ധീകരിച്ചതു് കൂട്ടക്കൊലയാളിയായ മൊഹീന്ദർ സിങ് പാന്ധറിന്റെ പടം!
ഇനി ആഭ്യന്തരമന്ത്രിയായി വീരപ്പന്റെയും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയി ദാവൂദ് ഇബ്രാഹിമിന്റെയും പടം പ്രതീക്ഷിക്കാം. മനോരമയല്ലേ, ജനം കണ്ണുമടച്ചു വിഴുങ്ങുമല്ലോ...
Labels: കൂട്ടക്കൊല, തല മാറട്ടേ, ബജറ്റ്, മനോരമ