പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Wednesday, August 16, 2006

ദീപികയുടെ ഇന്ത്യ(മുഴുവന്‍ കടപ്പാടും ഫുള്‍ ക്രെഡിറ്റും ദീപികയ്ക്ക്)

ഉമേഷ്‌ജിയുടെ ഈ പോസ്റ്റിലെ മന്‌ജിത്തിന്റെ കമന്റ് കണ്ടാണ് നോക്കിയത്.

ദേശസ്നേഹത്തെപ്പറ്റിയൊക്കെ നാഴികയ്ക്ക് നാല്‌പതുവട്ടം മുഖപ്രസംഗം വരെയെഴുതുന്ന ദീപിക കണ്ട ഇന്ത്യ. തൊട്ടപ്പുറത്ത് ശ്രീ മന്‍മോഹന്‍ സിംഗിന്റെ സ്വാതന്ത്ര്യദിന പ്രഖ്യാപനവുമുണ്ട്. അതില്‍ പ്രതിപാദിച്ചിരിക്കുന്ന ഭീകരന്മാര്‍ ആഗ്രഹിക്കുന്നതുപോലൊക്കെത്തന്നെ ദീപികയും പ്രവര്‍ത്തിക്കുന്നുവോ?

ഇതെല്ലാം കഴിഞ്ഞ് താഴെകാണുന്ന തരം വാര്‍ത്തകള്‍ ഈ ഭൂപടത്തിനടിയില്‍ തന്നെ കൊടുക്കുന്നതില്‍ പ്രത്യേകിച്ചൊന്നും ദീപികയ്ക്ക് തോന്നുന്നുമില്ല.

(കടപ്പാട്: ദീപിക ഓണ്‍ലൈന്‍)

Tuesday, August 15, 2006

കണക്കു തെറ്റിയ പത്രം

കേരളകൌമുദിയുടെ ഓണ്‍‌ലൈന്‍ എഡിഷനില്‍ 1947 മുതല്‍ 2006 വരെ കഴിഞ്ഞുപൊയ വര്‍ഷങ്ങളുടെ എണ്ണം അന്‍പതു്. ആദ്യത്തെ പേജില്‍ത്തന്നെ!

ഇതു വെളിച്ചത്തു കൊണ്ടു വന്ന കൈത്തിരിയുടെ ബ്ലോഗ്‌പോസ്റ്റ് ഇവിടെ.

വളരെയധികം വിശ്വാസ്യതയും വിവേകവും വിദ്യാഭ്യാസവുമുള്ള ഒരു പറ്റം വിദഗ്ദ്ധരുടെ വിശദമായ വിശകലനത്തിനു ശേഷം മാത്രമേ നമ്മുടെ പത്രങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയുള്ളത്രേ. ബ്ലോഗുകള്‍ വായില്‍ തോന്നുന്നതു് എഴുതി വിടുകയും.

കൈത്തിരിക്കാവും തെറ്റു പറ്റിയതു്, അല്ലേ? രണ്ടായിരത്താറില്‍ നിന്നു് ആയിരത്തിത്തൊള്ളായിരത്തി നാല്പത്തേഴു പോയാല്‍... പതിനാറില്‍ നിന്നു് ഏഴു പോയാല്‍ ഒന്‍പതു്, കടം ഒന്നു്, പൂജ്യത്തില്‍ നിന്നു് ഒന്നു പോയാല്‍... ഹോ ഇതു വലിയ പണി തന്നെ!